നരിവേട്ട സിനിമയെ പ്രശംസിച്ചതിന് മർദ്ദിച്ചു ; മാനേജരുടെ പരാതിയിൽ നടൻ ഉണ്ണി മുകുന്ദനെതിരെ കേസ്

Date:

കൊച്ചി : നടൻ ഉണ്ണി മുകുന്ദനെതിരെ കേസെടുത്ത് ഇൻഫോപാർക്ക് പോലീസ്. തന്നെ മർദിച്ചതായുള്ള പ്രഫഷനൽ മാനേജർ വിപിൻ കുമാറിൻ്റെ
പരാതിയിലാണ് കേസെടുത്തത്. നരിവേട്ട സിനിമയെ പ്രശംസിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിനാണ്  മർദിച്ചതെന്നാണ് മാനേജറുടെ പരാതി. കാക്കനാട്ടെ ഫ്ലാറ്റിൽ വച്ചായിരുന്നു മർദനം.

തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷനാണ് ഉണ്ണി മുകുന്ദനെന്നും അത് പലരോടായി തീര്‍ക്കുകയാണെന്നും  മുന്‍ മാനേജര്‍ വിപിന്‍കുമാര്‍ ആരോപിച്ചു. താനൊരു സിനിമാ പ്രവര്‍ത്തകനാണെന്നും പല സിനിമകള്‍ക്കുവേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിന്‍ പറയുന്നു. നരിവേട്ടയെ പ്രശംസിച്ചതാണ് മർദ്ദനത്തിന് കാരണം. തന്റെ ഫ്ലാറ്റിൽ വന്ന് പാർക്കിങ് ഏരിയയിലേക്ക് ഇറങ്ങിവരാന്‍ പറഞ്ഞാണ് മര്‍ദിച്ചതെന്നും വിപിന്‍കുമാര്‍ പറഞ്ഞു.

സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്. വിശദമായ മൊഴി പോലീസിന് നൽകിയിട്ടുണ്ടെന്നും വിപിന്‍ പറഞ്ഞു. സിനിമ സംഘടനയായ ഫെഫ്കയിലും, അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റിലും വിപിൻ കുമാർ പരാതി നൽകി.

Share post:

Popular

More like this
Related

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്ത് ആക്സിയം -4 ; ചരിത്രം രചിച്ച് ശുഭാൻഷു ശുക്ല

ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച ആക്‌സിയം-4...

റെയില്‍വെ ട്രാക്കിലൂടെ കാര്‍ ഓടിച്ച് സ്ത്രീ ; ട്രെയിൻ ഗതാഗതം താറുമാറായത് മുക്കാൽ മണിക്കൂർ

റെയിൽവെ ട്രാക്കിലൂടെ കാർ ഓടിച്ച് സ്ത്രീ ട്രെയിൻ ഗതാഗതത്തെ താറുമാറാക്കി. റെയിൽവെ...

ഹേമ കമ്മിറ്റി റിപ്പോർട്ട് : കേസുകൾ അവസാനിപ്പിച്ചതായി എസ്‌ഐടി ഹൈക്കോടതിയിൽ

കൊച്ചി : ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത...

പാക്കിസ്ഥാനു വേണ്ടി ചാരപ്രവൃത്തി ; നേവി ജീവനക്കാരൻ അറസ്റ്റിൽ

ജയ്പൂർ : പാക്കിസ്ഥാൻ ഇന്റലിജൻസിന് രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയെന്നാരോപിച്ച് ഡൽഹിയിലെ...