നടി കീര്‍ത്തി സുരേഷ് വിവാഹിതയായി. ഏറെക്കാലമായി പ്രണയത്തിൽ തുടരുന്ന ആന്റണി തട്ടിലാണ് വരന്‍. ഗോവയിൽ വച്ചുനടന്ന ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ വിവാഹ ചടങ്ങുകളുടെ ചിത്രങ്ങൾ നടി പങ്കുവെച്ചു.

പരമ്പരാഗത രീതിയിൽ മഞ്ഞയിൽ പച്ചബോർഡറുള്ള പട്ടുപുടവയണിഞ്ഞാണ് കീർത്തി വിവാഹവേദിയിലെത്തിയത്. .
ഇന്‍സ്റ്റഗ്രാമില്‍ ഈയ്യിടെ ആന്റണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കീർത്തി 15 വര്‍ഷം, സ്റ്റില്‍ കൗണ്ടിങ് എന്നൊരു കുറിപ്പുമിട്ടിരുന്നു.

15 വർഷത്തെ ആ പ്രണയമാണ് ആൻ്റണിയുമായുള്ള വിവാഹത്തോടെ പൂവണിഞ്ഞത്. വരൻ ആന്റണി എഞ്ചിനീയറും കേരളം ആസ്ഥാനമായുള്ള ആസ്‌പെറോസ് വിന്‍ഡോസ് സൊല്യൂഷൻ്റെ ഉടമയുമാണ്.