ഉരുൾപൊട്ടലിൽ ഉള്ളുലച്ച വയനാടിൻ്റെ ഹൃദയഭൂമികയിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കാൻ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ആരംഭിച്ച തളിപ്പറമ്പ് കളക്‌ഷൻ സെന്ററിൽ രാപ്പകൽ സജീവമായിരുന്നു നടി നിഖിലവിമൽ. വസ്ത്രങ്ങൾ തരംതിരിക്കുന്നതിലും പാക്കിങ്ങ് ഉൾപ്പടെയുള്ള കാര്യങ്ങളിലും മറ്റുള്ള വളണ്ടിയർമാർക്കൊപ്പം ചിരപരിചിതയെപ്പോല നിഖില പ്രവർത്തിച്ചു. ‘
നടിയെ പ്രശംസിച്ച് നിരവധി നടിയെ പ്രശംസിച്ച് നിരവധി പേർ എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയ പോസ്റ്റിൽ മാത്രം ഒതുങ്ങാതെ നേരിട്ടിറങ്ങി പ്രവർത്തിക്കാൻ നിഖില കാണിച്ച മനസ് കൈയടി അർഹിക്കുന്നതാണെന്നും മറ്റുള്ളവർക്ക് മാതൃകയാണ് നിഖിലയുടെ ഈ പ്രവർത്തികളെന്നും സോഷ്യൽ മീഡിയയിൽ കമന്റുകൾ വരുന്നുണ്ട്. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ് നിഖില വിമൽപേർ എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയ പോസ്റ്റിൽ മാത്രം ഒതുങ്ങാതെ നേരിട്ടിറങ്ങി പ്രവർത്തിക്കാൻ നിഖില കാണിച്ച മനസ് കൈയടി അർഹിക്കുന്നതാണെന്നും മറ്റുള്ളവർക്ക് മാതൃകയാണ് നിഖിലയുടെ ഈ പ്രവർത്തികളെന്നും സോഷ്യൽ മീഡിയയിൽ കമന്റുകൾ വരുന്നുണ്ട്. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ് നിഖില വിമൽ
നിരവധി സിനിമ താരങ്ങൾ ജാഗ്രത പാലിക്കണമെന്ന് അഭ്യർഥിച്ച് എത്തിയിരുന്നു. വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ചൊവ്വാഴ്ച പുലർച്ചെയോടെയാണ് നാടിൻ്റെ ഉള്ളുലച്ച ഉരുൾപൊട്ടലുണ്ടായത്. പുലർച്ചെ ഒന്നരയ്ക്കും നാല് മണിക്കുമായി രണ്ട് തവണയാണ് ഉരുൾപൊട്ടിയത്. മരണസംഖ്യ 166 ആയി ഉയർന്നു. ഇതിൽ 75 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 123 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.പരിക്കേറ്റ 195 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. 225 ലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്