കൊച്ചി : സംവിധായകൻ തുളസിദാസിനെതിരെ പരാതി നൽകി നടി ശ്രീദേവിക. 2006 ൽ ഷൂട്ടിംഗിനിനായി ഹോട്ടലിൽ താമസിക്കുമ്പോൾ സംവിധായകൻ നിരന്തരം കതകിൽ മുട്ടി ശല്യം ചെയ്തു. സഹിക്കവയ്യാതെ മറ്റൊരു മുറിയിലേക്ക് താമസം മാറിയാണ് രക്ഷപ്പെട്ടതെന്നാണ് നടി പരാതിയിൽ പറയുന്നത്. 2006 ൽ ആണ് സംഭവം.
പിന്നീട് പറഞ്ഞുറപ്പിച്ച വേതനവും നൽകിയില്ല.
സർക്കാർ പ്രഖ്യാപിച്ച അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും സംവിധായകൻ തുളസിദാസിനെതിരെ പരാതി നൽകിയ ശേഷം നടി ശ്രീദേവി ക പറഞ്ഞു. സിനിമാ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ചുള്ള അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന സാമാന്തരമായ കണ്ടെത്തൽ 2018 ഇൽ തന്നെ അമ്മ അസോസിയഷന് താൻ നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പരാതികൾ അമ്മ അസോസിയേഷൻ കണ്ണു തുറന്നു കണ്ട് നടപടിയെടുക്കണമെന്നും നടി വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
വിദേശത്തായതിനായതിനാൽ കൂടുതൽ പ്രതികരിക്കാൻ ആകില്ലെന്നും നടി വ്യക്തമാക്കി. 2018ൽ ഗ്രീവിയൻസ് കമ്മിറ്റി രൂപീകരിച്ചശേഷമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി നടി അമ്മ അസോസിയേഷന് പരാതി നൽകിയത്.
1991ല്‍ ചാഞ്ചാട്ടം സിനിമാ ചിത്രീകരണത്തിനിടെ നേരിട്ട ദുരനുഭവമാണ് ഗീതാ വിജയന്‍ പങ്കുവച്ചിരിക്കുന്നത്. ഹോട്ടല്‍ മുറിയില്‍ വച്ച് പലതവണ ശല്യം ചെയ്തു എന്നാണ് ഗീത ഇപ്പോള്‍ വെളിപ്പെടുത്തിരിക്കുന്നത്.
ഹോട്ടല്‍ മുറിയുടെ ബെല്ലടിച്ച് നിരന്തരം ശല്യം ചെയ്തു കൊണ്ടിരുന്നു. എതിര്‍ത്തപ്പോള്‍ പ്രതികാര ബുദ്ധിയോടെ പെരുമാറി. മൂന്ന് ദിവസം തുടര്‍ച്ചയായി ബുദ്ധിമുട്ടിച്ചു. താന്‍ ചീത്ത വിളിച്ചപ്പോള്‍ ഓടിപ്പോയി. പിന്നീട് സെറ്റില്‍ വെച്ച് പ്രതികാര ബുദ്ധിയോടെ പെരുമാറി. സീന്‍ വിവരിച്ച് തരാന്‍ പോലും പിന്നീട് സംവിധായകന്‍ തയ്യാറായില്ല.
സിനിമാ മേഖലയില്‍ നിന്ന് ഇല്ലാതാക്കുമെന്ന് തുളസീദാസ് പറഞ്ഞിരുന്നു. നൊട്ടോറിയസ് ഡയറക്ടര്‍ എന്നാണ് എല്ലാവരും അയാളെ വിളിച്ചിരുന്നത്. എന്നാണ് നടി മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍ അരോമ മോഹനെതിരെയും ഗീതാ വിജയന്‍ ആരോപണം ഉന്നയിച്ചു. പോടാ പുല്ലേ എന്ന് പറഞ്ഞ് ഞാന്‍ ഇറങ്ങിപ്പോന്നിട്ടുണ്ട്.
എന്നെ ആവശ്യമുള്ള പ്രോജക്ട് എന്നേ തേടി എത്തുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ഇല്ലെങ്കില്‍ വേണ്ട എന്നായിരുന്നു നിലപാട്. മോശമായി പെരുമാറിയവരെ പബ്ലിക്ക് ആയി ചീത്ത വിളിച്ചിട്ടുമുണ്ട്. ഈ വിഷയത്തില്‍ ‘അമ്മ’യില്‍ പരാതി നല്‍കിയിരുന്നു. അന്നത്തെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെ ഫോണില്‍ വിളിച്ചാണ് ആദ്യം പറഞ്ഞത്.
പ്രോജക്ടിന് വേണ്ടി വിളിക്കുമ്പോഴാണ് അരോമ മോഹന്‍ മോശമായി സംസാരിച്ചത്. ആ ചിത്രത്തിനായി പിന്നെ വിളിച്ചിട്ടില്ല. പരാതി നല്‍കിയിട്ടും അയാള്‍ക്ക് ധാരാളം ചിത്രങ്ങള്‍ ഉണ്ട്. തനിക്കാണ് ചിത്രങ്ങളില്ലാതായതെന്നും ഗീതാ വിജയന്‍ പറഞ്ഞു.
അതേസമയം തന്റെ സെറ്റില്‍ അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ലെന്ന് സംവിധായകന്‍ തുളസീദാസ് പ്രതികരിച്ചു.