കോഴിക്കോട്: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ബാധിതരെ സഹായിക്കാന്‍ ദുരിതാശ്വാസ ഫണ്ട് ശേഖരിക്കുന്നതിനും കൈകാര്യംചെയ്യുന്നതിനും കേന്ദ്രീകൃത സംവിധാനം ആവശ്യപ്പെട്
നല്‍കിയ പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളിയതില്‍ പ്രതികരണവുമായി അഭിഭാഷകന്‍ അഡ്വ. സി. ഷുക്കൂര്‍. ഹര്‍ജി ഫയല്‍ ചെയ്തതുമുതല്‍ വിഷയത്തില്‍ സജീവമായ ചര്‍ച്ച നടന്നുവെന്നത് തന്നെ പോസിറ്റീവായ കാര്യമായി താന്‍ കാണുന്നുവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ക്രൗഡ് ഫണ്ട് പിരിക്കുന്നതില്‍ നിരീക്ഷണം വേണെന്ന തന്റെ ആവശ്യം ബന്ധപ്പെട്ട അധികാരികള്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദുരിതാശ്വാസ നിധിയില്‍ പണം നല്‍കിയിട്ടുണ്ട്. ഹര്‍ജി സമര്‍പ്പിച്ച നിലയില്‍ വീണ്ടും പണം നല്‍കുവാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതു നല്‍കുന്നതില്‍ സന്തോഷമേയുളൂ. പോരട്ടം തുടരും. പിന്തുണ വേണം. കോടതിയോട് ആദരവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജസ്റ്റിസുമാരായ കെ.എ.ജയശങ്കരൻ.നമ്പ്യാര്‍, വി.എം.ശ്യാം കുമാര്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഫണ്ട് ദുരുപയോഗം ആരോപിക്കപ്പെടുന്നതിന് തെളിവുകളൊന്നും നൽകുന്നതിൽ ഹർജിക്കാരൻ പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു. വയനാട് പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട് പ്രശസ്തി ലഭിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു. കോടതിയുടെ സമയം വെറുതെ പാഴാക്കുകയാണെന്നും കോടതി വാക്കാൽ വിമർശിച്ചു