എറണാകുളത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു ; 34 പന്നികളെ കൊന്ന് സംസ്ക്കരിച്ചു

Date:

കൊച്ചി : എറണാകുളം ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മലയാറ്റൂർ–നീലിശ്വരം പഞ്ചായത്തിലെ ഫാമുകളിലെ പന്നികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ ഗ്രാമപഞ്ചായത്തിൽ പന്നി ഇറച്ചി വിൽപ്പന നിരോധിച്ചു.

പന്നിപ്പനി സ്ഥിരീകരിച്ചതോടെ പ്രോട്ടോകോൾ പ്രകാരം ഫാമിലെ 34 പന്നികളെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഉച്ചയോടെ കൊന്ന് സംസ്ക്കരിച്ചു. രോഗം സ്ഥിരികരിച്ചിട്ടുള്ള പന്നി ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിതപ്രദേശമായും പത്ത് കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് കളക്ടർ ഉത്തരവിട്ടു.

രോഗബാധിത പ്രദേശങ്ങളിൽ നിന്നും പന്നി മാംസം വിതരണ ചെയ്യുന്നതും മാംസം വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും പന്നികൾ, പന്നി മാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റ് പ്രദേശങ്ങളിൽ നിന്നും രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചിട്ടുള്ള പന്നി ഫാമുകളിൽ നിന്നും മറ്റ് പന്നിഫാമുകളിലേക്ക് കഴിഞ്ഞ രണ്ട് മാസങ്ങൾക്കുള്ളിൽ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുന്നുണ്ട്

Share post:

Popular

More like this
Related

നടിയും മോഡലുമായ ഷെഫാലി ജരിവാല അന്തരിച്ചു ; ഹൃദയാഘാതമെന്ന് റിപ്പോർട്ട്

മുംബൈ : നടിയും മോഡലുമായ ഷെഫാലി ജരിവാല (42) അന്തരിച്ചു. ഹൃദയാഘാതമാണ്...

എളുപ്പത്തിൽ പണം സമ്പാദിക്കാൻ ലൈവ് പോൺ ; അഞ്ച് മിനിറ്റിന് 1,000 രൂപ, ദമ്പതികൾ അറസ്റ്റിൽ

ഹൈദരാബാദ് : പണത്തിനായി ലൈവിൽ ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടതിന് ദമ്പതികൾ അറസ്റ്റിൽ. അഞ്ച്...

വിഎസിൻ്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ല ; ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും സാധാരണ നിലയിലാക്കാനുള്ള ശ്രമം തുടരുന്നെന്ന് ഡോക്ടർമാർ

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പിഎം...

സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴ; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്....