വഖഫ് ബില്ലിൽ എതിർപ്പറിയിച്ചതിന് പിന്നാലെ ‘ഇസ്രയേലിന് ആയുധങ്ങൾ നൽകരുതെ’ന്ന പ്രതിപക്ഷ പ്രസ്താവനയിലും ഒപ്പുവെച്ച് ജെഡിയു

Date:

ന്യൂഡൽഹി: ഇസ്രയേലിന് ആയുധങ്ങളും വെടിക്കോപ്പുകളും വിതരണം ചെയ്യുന്നത് നിർത്താൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ തയ്യാറാക്കിയ സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ച് എൻഡിഎ ഘടക കക്ഷിയായ ജനതാദൾ (യു).
ജെഡിയു ജനറൽ സെക്രട്ടറി കെ സി ത്യാഗിയാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്. എസ്പി ലോക്‌സഭാ എംപി മൊഹിബുള്ള നദ്‌വി, ജാവേദ് അലിഖാൻ എംപി (സമാജ്‌വാദി പാർട്ടി), സഞ്ജയ് സിങ് എംപി, പങ്കജ് പുഷ്കർ എംഎൽഎ (ആം ആദ്മി പാർട്ടി), മീം അഫ്സൽ (കോൺഗ്രസ്), മുൻ എംപിയും രാഷ്ട്രവാദി സമാജ് പാർട്ടിയുടെ മുൻ പ്രസിഡൻ്റുമായ മുഹമ്മദ് അദീബ്, മുൻ ലോക്‌സഭാ എംപി കുൻവർ ഡാനിഷ് അലി തുടങ്ങിയവരാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ച മറ്റു നേതാക്കൾ. എൻഡിഎ സഖ്യകക്ഷിയാണെങ്കിലും വിഷയാടിസ്ഥാനത്തിൽ സ്വതന്ത്ര നിലപാടുകൾ സ്വീകരിക്കാൻ മടിക്കില്ലെന്ന സന്ദേശമാണ് ജെഡിയു നൽകുന്നത്

‘നടന്നുകൊണ്ടിരിക്കുന്ന സയണിസ്റ്റ് ആക്രമണത്തെയും പലസ്തീൻ ജനതയ്ക്കെതിരെ ഇസ്രയേൽ നടത്തുന്ന ഹീനമായ വംശഹത്യയെയും അപലപിക്കുന്നു. ഇന്ത്യയ്ക്ക് ഇതിൽ പങ്കാളിയാകാൻ കഴിയില്ല. നീതിയുടെയും മനുഷ്യാവകാശങ്ങളുടെയും കാര്യത്തിൽ എല്ലായ്പ്പോഴും പോരാടുന്ന ഒരു രാഷ്ട്രമെന്ന നിലയിൽ, ഈ വംശഹത്യയിൽ ഇന്ത്യക്ക് പങ്കാളിയാകാൻ കഴിയില്ല.’ പ്രസ്താവനയിൽ പറയുന്നു.

ത്യാഗിയും പ്രതിപക്ഷ നേതാക്കളും ഞായറാഴ്ച ഡൽഹിയിൽ ലീഗ് ഓഫ് പാർലമെൻ്റേറിയൻസ് ഫോർ അൽ ഖുദ്‌സിൻ്റെ സെക്രട്ടറി ജനറൽ മുഹമ്മദ് മക്രം ബലാവിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

നേരത്തെ, വഖഫ് നിയമ ഭേദഗതി വിഷയത്തിലും ജെഡിയു അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചിരുന്നു. നരേന്ദ്രമോദി സർക്കാരിന്റെ വഖഫ് ബില്ലിനെതിരെ ശക്തമായ പ്രതിഷേധവുമായിട്ടായിരുന്നു ബിഹാർ‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു രം​ഗത്തെത്തിയിരുന്നത്.

Share post:

Popular

More like this
Related

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...

പാർലമെൻ്റ് സമ്മേളനം ജനുവരി 31 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ...