എകെ ശശീന്ദ്രൻ സ്ഥാനമൊഴിയും; എൻസിപിയിൽ നിന്ന് തോമസ് കെ തോമസ് മന്ത്രിയാകും

Date:

തിരുവനന്തപുരം: എല്‍ഡിഎഫിലെ ഘടകകക്ഷിയായ എന്‍സിപിയിൽ മന്ത്രിമാറ്റം. വനം മന്ത്രി എകെ ശശീന്ദ്രൻ സ്ഥാനം ഒഴിയും. കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് പകരം മന്ത്രിയാകും. പ്രഖ്യാപനം ഒരാഴ്ചക്കകം വരും. മന്ത്രി സ്ഥാനം ഒഴിയുന്നതിനെതിരെ എകെ ശശീന്ദ്രൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും എന്‍സിപിയുടെ ആഭ്യന്തര വിഷയത്തിൽ ഇടപെടില്ലെന്ന് മുഖ്യമന്ത്രി നിലപാടെടുത്തതാണ് മന്ത്രി മാറ്റം ഉറപ്പായതെന്നും റിപ്പോർട്ട് ഉണ്ട്.

ശരദ് പവാറിന്‍റെ തീരുമാനവും തോമസ് കെ തോമസിന് അനുകൂലമായി. ശരദ് പവാറിന്‍റെ നേതൃത്വത്തിൽ നടന്ന യോഗത്തിലും മന്ത്രിമാറ്റത്തിന് അനുകൂല തീരുമാനം ഉണ്ടായി. ശരദ് പവാറിന്‍റെ തീരുമാനം തോമസ് കെ. തോമസിന് അനുകൂലമായിരുന്നു. ഒരാഴ്ച കാത്തിരിക്കാൻ പവാർ ആവശ്യപ്പെട്ടുവെന്നും തീരുമാനം ഒരാഴ്ചയ്ക്കകം ഉണ്ടായേക്കുമെന്നും പിസി ചാക്കോ പറഞ്ഞു. മന്ത്രിമാറ്റത്തിൽ അന്തിമ തീരുമാനം പവാറിന്‍റേതാണെന്നും പി.സി.ചാക്കോ പറഞ്ഞു. സംഘടനാ കാര്യങ്ങൾ അടക്കം എല്ലാ വിഷയങ്ങളും ചർച്ചയായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഔദ്യോഗിക തീരുമാനവും ഉടൻ ഉണ്ടായേക്കും.

അതേസമയം, മന്ത്രി മാറുന്നത് ഇടതുമുന്നണിയില്‍ ചര്‍ച്ചയ്ക്ക് വന്നിട്ടില്ലെന്നാണ് എൽഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ പ്രതികരിച്ചത്. മുംബൈയിലെ പാര്‍ട്ടി ആസ്ഥാനത്തേക്ക് സംസ്ഥാന പ്രസിഡന്‍റ് പിസി ചാക്കോയെയും മന്ത്രി എകെ ശശീന്ദ്രനെയും തോമസ് കെ തോമസ് എംഎല്‍എയും വിളിപ്പിച്ചാണ് ഇന്ന് ചര്‍ച്ച നടന്നത്. ശശീന്ദ്രന്‍ രണ്ടു പിണറായി സര്‍ക്കാരിലും മന്ത്രിയായെന്നും പാര്‍ട്ടിയുടെ അവശേഷിക്കുന്ന ഒരേയൊരു എംഎല്‍എയായ തന്നെ ഇനി പരിഗണിക്കണമെന്നുമായിരുന്നു തോമസിന്‍റെ ആവശ്യം.

Share post:

Popular

More like this
Related

വയനാട് എൻ എം വിജയന്റെ ആത്മഹത്യ; മുൻകൂർ ജാമ്യം ലഭിച്ച കോൺ​ഗ്രസ് നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരാകും

കൽപറ്റ: എൻ.എം.വിജയന്‍റെ ആത്മഹത്യ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ചോദ്യംചെയ്യലിന്...

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...