ബിജെപിക്ക് വേണ്ടി കേരളം മുഴുവൻ കള്ളപ്പണമെത്തിച്ചു – ധർമ്മരാജന്റെ മൊഴി; ജില്ലതോറും കൊടുത്തതും കവർന്നതുമായി തെരഞ്ഞെടുപ്പ് കാലത്ത് ഒഴുകിയത് കോടികളുടെ കണ്ണപ്പണം

Date:

തൃശൂര്‍: കേരത്തിലെല്ലായിടത്തും ബിജെപിക്കായി കള്ളപ്പണമെത്തിച്ചെന്ന് ധർമരാജന്‍റെ മൊഴി. കാസർഗോഡ് മുതല്‍ തിരുവനന്തപുരം വരെ കള്ളപ്പണം കൊണ്ടുപോയി കൊടുത്തെന്നാണ് മൊഴി. കാസർഗോഡ് പോയി കോഴിക്കോട് മേഖലാ സെക്രട്ടറിക്ക് നല്‍കിയത് ഒന്നര കോടി, കോഴിക്കോട് ഒരു കോടി, ആലപ്പുഴ ഒന്നര കോടി, കണ്ണൂരിലേക്ക് 1.40 കോടി എന്നിങ്ങനെയാണ് മൊഴി. തൃശൂരിലും തിരുവനന്തപുരത്തുമാണ് കൂടുതൽ എത്തിയത് – യഥാക്രമം 12 കോടിയും 10 കോടിയിലേറെ. ആകെ എട്ട് കോടി കവര്‍ച്ച ചെയ്യപ്പെട്ടു എന്നും ആദ്യ അന്വേഷണത്തിന്റെ ഭാഗമായി നൽകിയ മൊഴിയിൽ പറയുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ആകെ കേരളത്തിൽ എത്തിയത് 41 കോടി രൂപയാണ്. കര്‍ണാടകത്തില്‍ നിന്ന് നേരിട്ടെത്തിച്ചത് 14 കോടിയോളം രൂപ. 8 കോടി കവർച്ച ചെയ്യപ്പെട്ടു. മൂന്നരക്കോടി കൊടകരയില്‍ കവര്‍ന്നെന്നും നാലരക്കോടി സേലത്ത് കവര്‍ന്നെന്നും ധർമരാജന്‍റെ മൊഴിയിൽ പറയുന്നു. 2021 കാലത്തെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ആകെ കേരളത്തിലെത്തിയ കോടികളുടെ കണക്കാണ് ഇപ്പോൾ ധര്‍മ്മരാജന്‍ പൊലീസിനോട് വെളിപ്പെടുത്തിയത്.

പൊലീസ് ഇക്കാര്യം ഇഡിയെയും ഐടിയെയും യഥാസമയം അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്തേണ്ട ഇ.‍‍ഡിയാകട്ടെ ഈ കേസ് സമഗ്രമായി ഇതുവരെ അന്വേഷിച്ചിട്ടില്ല. സംഭവം തുറന്നു പറഞ്ഞ തിരൂര്‍ സതീശന് ആക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാൽ പോലീസ് കാവല്‍ തുടരുന്നുണ്ട്.

Share post:

Popular

More like this
Related

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...

പാർലമെൻ്റ് സമ്മേളനം ജനുവരി 31 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ...