നൃത്താവിഷ്‌കാരം കോപ്പിയടിച്ചെന്നാരോപണം ; മേതില്‍ ദേവികയ്ക്ക് കോടതിയുടെ നോട്ടീസ്

Date:

തിരുവനന്തപുരം: പകര്‍പ്പാവകാശം ലംഘിച്ച് നൃത്താവിഷ്‌കാരം നടത്തിയെന്ന പരാതിയില്‍ പ്രശസ്ത നര്‍ത്തകി മേതില്‍ ദേവികയ്ക്ക് കോടതി നോട്ടീസ്. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. തിരുവനന്തപുരം നിഷിലെ ഇംഗ്ലീഷ് അധ്യാപികയായ സില്‍വി മാക്സിയാണ് പരാതിയുമായി കോടതി യെ സമീപിച്ചത്.

സില്‍വി മാക്‌സി രൂപകല്‍പ്പന ചെയ്ത മുദ്രനടനം എന്ന നൃത്താവിഷ്‌കാരത്തിന്റെ കോപ്പിയടിച്ച പകര്‍പ്പാണ് മേതില്‍ ദേവികയുടെ ക്രോസ് ഓവര്‍ എന്ന നൃത്തരൂപം എന്നാണ് പരാതി.

പരാതിയില്‍ മേതില്‍ ദേവികയുടെ വിശദീകരണം തേടിയാണ് കോടതി നോട്ടീസ് നല്‍കിയത്. തനിക്ക് മാത്രം പകര്‍പ്പ് അവകാശം ഉണ്ടായിരുന്ന നൃത്താവിഷ്‌കാരം മേതില്‍ ദേവിക കോപ്പി അടിച്ച് ക്രോസ് ഓവര്‍ എന്ന നൃത്തരൂപം ഉണ്ടാക്കിയെന്നാണ് സില്‍വി മാക്സി മേനയുടെ ഹര്‍ജിയിലെ ആരോപണം.

Share post:

Popular

More like this
Related

വയനാട് എൻ എം വിജയന്റെ ആത്മഹത്യ; മുൻകൂർ ജാമ്യം ലഭിച്ച കോൺ​ഗ്രസ് നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരാകും

കൽപറ്റ: എൻ.എം.വിജയന്‍റെ ആത്മഹത്യ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ചോദ്യംചെയ്യലിന്...

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...