അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; ആദ്യഫലങ്ങൾ ട്രംപിന് അനുകൂലം, സംസ്ഥാനങളിൽ കടുത്ത പോരാട്ടം

Date:

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ആദ്യഫലങ്ങൾ ട്രംപിന് അനുകൂലം. പരമ്പരാഗത റിപ്പബ്ലിക്കൻ സംസ്ഥാനങ്ങളിൽ ട്രംപിന് ജയം. ഫ്ലോറിഡയിലും ട്രംപ് 56.2 ശതമാനം വോട്ട് നേടി ജയം പിടിച്ചപ്പോൾ കമലാ ഹാരിസിന് 42.9 ശതമാനം വോട്ടാണ് നേടാനായത്. 99 ഇലക്ടറൽ വോട്ടുകളാണ് ഇതിനോടകം കമല ഹാരിസിന് നേടാനായത്. അതേസമയം ട്രംപ് 120 ഇലക്ടറൽ വോട്ടുകളാണ് നേടി.

ഇല്ലിനോയിസിലും ന്യൂയോർക്കിലും കമല ഹാരിസാണ് ലീഡ് ചെയ്യുന്നത്. വെർമോണ്ട്, മസാച്യുസെറ്റ്സ്, കണക്ടികട്ട്, ന്യൂജേഴ്സി, ഡേലാവേർ, മേരിലാൻഡ് എന്നീ സംസ്ഥാനങ്ങളിൽ നിലവിൽ കമല ഹാരിസാണ് ലീഡ് ചെയ്യുന്നത്. അതേസമയം വെസ്റ്റ് വിർജീനിയ, കെന്റക്കി, ടെന്നസി, സൌത്ത് കരോലിന, അലബാമ, മിസിസിപ്പി, ലൂസിയാന, അർക്കനാസ്, ഒക്കലഹോമ, നെബ്രാസ്ക, സൌത്ത് ഡക്കോട്ട,നോർത്ത് ഡക്കോട്ട, വ്യോമിംഗ് സംസ്ഥാനങ്ങളിൽ ട്രംപാണ് ലീഡ് ചെയ്യുന്നത്.

നിർണായക സംസ്ഥാനങ്ങളായ പെൻ‌സിൽ‌വാനിയയിലും മിഷിഗണിലും കമലാ ഹാരിസിനാണ് നിലവിൽ മുൻതൂക്കമുള്ളത്. അതേസമയം മറ്റൊരു നിർണായക സംസ്ഥാനമായ ജോർജ്ജിയയിൽ ട്രംപാണ് ലീഡ് ചെയ്യുന്നത്.

Share post:

Popular

More like this
Related

പാക്കിസ്ഥാൻ ഷെല്ലാക്രമണത്തിന് മറുപടി ; പാക് വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്ത് ഇന്ത്യ

ന്യൂഡൽഹി : പൂഞ്ചിൽ പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിന് പ്രത്യാക്രമണത്തിലൂടെ മറുപടി നൽകി...

ഓപ്പറേഷൻ സിന്ദൂറിൽ ഇതുവരെ കൊല്ലപ്പെട്ടത് നൂറോളം ഭീകരർ ; ദൗത്യം അവസാനിച്ചിട്ടില്ല : പ്രതിപക്ഷത്തോട് സർക്കാർ

ന്യൂഡൽഹി : പഹൽഗ്രാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറില്‍...

ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങൾക്ക് കർശന നിയന്ത്രണം ; നടപടിക്ക് സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം

ന്യൂഡൽഹി : ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങൾ കർശനമായി നിയന്ത്രിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം...