AMMA – WCC പുതിയ പോർമുഖം തുറന്നേക്കും; സംഘടനകൾ തമ്മിലുള്ള പോരിൻ്റെ ഇരയാണ് താനെന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിദ്ദിഖ് സുപ്രീം കോടതിയിൽ

Date:

ന്യൂഡല്‍ഹി : മലയാള സിനിമാ മേഖലയിലെ രണ്ട് സംഘടനകള്‍ തമ്മിലുള്ള പോരിൻ്റെ ഇരയായാണ് താൻ ബലാത്സംഗക്കേസിൽ പ്രതിയാക്കപ്പെട്ടതെന്ന് നടൻ സിദ്ദിഖ്. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സിദ്ദിഖ് ഈ വാദം ഉന്നയിച്ചിരിക്കുന്നത്. അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റും (AMMA), വുമണ്‍ ഇൻ സിനിമ കളക്ടീവും (WCC) തമ്മില്‍ നടക്കുന്ന പരസ്പര പോരിൻ്റെ ഇരയാണ് താന്‍ എന്നാണ് സിദ്ദിഖിൻ്റെ ആരോപണം. അഭിഭാഷകന്‍ രഞ്ജീത റോത്തഗിയാണ് സുപ്രീം കോടതിയില്‍ സിദ്ദിഖിന് വേണ്ടി മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയൽ ചെയ്തത്.

സുപ്രിം കോടതിയിൽ സിദ്ദിഖ് ഉന്നയിച്ച ആരോപണം മലയാള സിനിമ മേഖലയിലെ സംഘടനകള്‍ തമ്മിലുള്ള വിഴിപ്പലക്കിനു കൂടി വഴിവെയ്ക്കുമെന്നുറപ്പ്. wcc യുമായി പ്രശ്നങ്ങളൊന്നുമില്ല എന്ന് AMMA പ്രസിഡൻ്റ് മോഹൻലാൽ പറഞ്ഞു വെച്ചതിന് നേർ വിപരീതമാണ് കാര്യങ്ങൾ എന്നതാണ് സിദ്ദിഖിൻ്റെ ആരോപണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. കോടതിയിൽ സിദ്ദിഖ് ഉന്നയിച്ച ആരോപണത്തോട് WCC എങ്ങനെ പ്രതികരിക്കും എന്നതും ശ്രദ്ധേയമായ കാര്യമാണ്. wcc യെ കൂടി കേസിലേക്ക് വലിച്ചിഴക്കുന്നതിലൂടെ അവർക്ക് കക്ഷിച്ചേരാനുള്ള അവസരം കൂടിയാണ് തുറന്ന് കിട്ടുന്നത്.

ശരിയായ രീതിയില്‍ അന്വേഷണം നടത്താതെയാണ് ബലാത്സംഗ കേസിൽ തന്നെ പ്രതിയാക്കിയതെന്നും സിദ്ദിഖ് ആരോപിച്ചിട്ടുണ്ട്. കേസ് എടുക്കാൻ എട്ട് വര്‍ഷത്തെ കാലതാമസം ഉണ്ടായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പരസ്പരവിരുദ്ധമായ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിക്കുന്നതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിദ്ദിഖ് ചൂണ്ടിക്കാട്ടുന്നു

Share post:

Popular

More like this
Related

പഹൽഗാം ആക്രമണം: പ്രത്യേക പാർലമെൻ്റ് സമ്മേളനം ആവശ്യപ്പെട്ട്  പ്രാധാനമന്ത്രിക്ക് കോൺഗ്രസിൻ്റെ കത്ത്

ന്യൂഡൽഹി : പഹൽഗാം ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാനും കൂട്ടായ ഐക്യദാർഢ്യം പ്രഖ്യാപിക്കാനും...

ഹെഡ്‌ഗേവാര്‍ വിവാദം: പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി

പാലക്കാട് : നൈപുണ്യകേന്ദ്രത്തിന് ആര്‍എസ്എസ് സ്ഥാപകന്‍ കെ ബി ഹെഡ്‌ഗേവാറിന്റെ പേര്...

ഷാജി എന്‍.കരുണ്‍ അന്തരിച്ചു ; വിട പറഞ്ഞത് മലയാള സിനിമയെ രാജ്യാന്തര ശ്രദ്ധയിലെത്തിച്ച പ്രതിഭ

തിരുവനന്തപുരം: മലയാള സിനിമയെ രാജ്യാന്തര ശ്രദ്ധയിലെത്തിച്ച പ്രതിഭകളിൽ പ്രമുഖനായ ഷാജി എൻ....