നീലേശ്വരത്ത് വെടിമരുന്ന് ശാലക്ക് തീപ്പിടിച്ചു ;100 ലേറെ പേർ പൊള്ളലേറ്റ് വിവിധ ആശുപത്രികളിൽ, നിരവധി പേർ ഗുരുതരാവസ്ഥയിൽ

Date:

കാസർഗോഡ് : നീലേശ്വരത്ത് അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിൽ കളിയാട്ടത്തിനിടെ വെടിമരുന്ന് ശാലയ്ക്ക് തീപിടിച്ച് നൂറിലേറെ പേർക്ക് പൊള്ളലേറ്റു. അപകടമുണ്ടായ ഉടനെ തന്നെ പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേയ്ക്കും മറ്റ് സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. മാരകമായി പൊള്ളലേറ്റവരെ മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിലും പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കും മാറ്റി. സംഭവത്തിൽ രണ്ട് ക്ഷേത്ര ഭാരവാഹികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

പൊള്ളലേറ്റവരില്‍ 15 ഓളം പേരുടെ നില ​ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം.
പരിയാരം മെഡിക്കൽ കോളജിലെത്തിച്ച നാല് പേരുടെ നില അതീവ ഗുരുതരമാണ്. ഒരാൾക്ക് 70 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്.

ജില്ലാ ആശുപത്രിയിൽ കഴിയുന്ന 33 പേരിൽ അഞ്ച്‌ പേരും  ഐശാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച 19 പേരിൽ മൂന്നുപേരും അരിമല ആശുപത്രിയിൽ പ്രവേശിപ്പിച്ച 12-ൽ രണ്ട്‌ പേരും  ​ഗുരുതരാവസ്ഥയിലാണ്.

ഉത്തരമലബാറിൽ കളിയാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്ന കാവുകളിലൊണ് അഞ്ഞൂറ്റമ്പലം വീര‍ർക്കാവ്. ക്ഷേത്രമതിൽക്കെട്ടിന് ചേ‍ർന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് വെടിമരുന്ന് സൂക്ഷിച്ചിരുന്നത്. ഇതിന് സമീപം തെയ്യം കാണാനായി കൂടി നിന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്കാണ്  കൂടുതൽ പൊള്ളലേറ്റത്

അപകടത്തിൽ 150 ലേറെ പേർക്ക് പരിക്കേറ്റതായാണ് വിവരം. വെടിക്കെട്ടിന് അനുമതിയുണ്ടായിരുന്നില്ലെന്ന് ജില്ലാ കളക്ടർ  വ്യക്തമാക്കി. അലക്ഷ്യമായി പടക്കം കൈകാര്യം ചെയ്തതിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ക്ഷേത്ര പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ വകുപ്പുകൾ പിന്നീട് ഉൾപ്പെടുത്തുമെന്നാണ് പൊലീസ് അറിയിക്കുന്നത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിൻ്റെ വെള്ളാട്ടം പുറപ്പെടുന്ന സമയത്ത് പടക്കം പൊട്ടിച്ചപ്പോൾ അതിൻ്റെ തീപ്പൊരി വെടി മരുന്ന്ശാലയിലേക്ക് വീഴുകയും ഉ​ഗ്രസ്ഫോടനം ഉണ്ടാകുകയുമായിരുന്നു.

വിവിധ ആശുപത്രിയിൽ ചികിത്സയിലുള്ളവർ
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ 16 പേർ
സഞ്ജീവനി ആശുപത്രിയിൽ 10
പരിയാരം മെഡിക്കൽ കോളേജിൽ 5
കാഞ്ഞങ്ങാട് ഐഷാൽ ആശുപത്രിയിൽ 17
കാഞ്ഞങ്ങാട് അരിമല ആശുപത്രിയിൽ 3
കണ്ണൂർ മിംസിൽ 18  
കോഴിക്കോട് മിംസിൽ 2
ചെറുവത്തൂർ കെഎച്ച് ആശുപത്രിയിൽ 2
കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ 5
എ ജെ മെഡിക്കൽ കോളേജ് മംഗലാപുരത്ത് 18
കാഞ്ഞങ്ങാട് ദീപ ആശുപത്രിയിൽ 1

അതീവ അപകടാവസ്ഥയിലുള്ളവരെ പരിയാരം മെഡിക്കൽ കോളേജിലേക്കും മിംസ് ആശുപത്രിയിലേക്കും ഇപ്പോഴും മാറ്റിക്കൊണ്ടിരിക്കുകയാണ്. അ

Share post:

Popular

More like this
Related

പെന്‍ഷന്‍ പ്രായം 60 ആയി ഉയര്‍ത്തില്ലെന്ന്  മന്ത്രിസഭാ യോഗം ;  ഭരണപരിഷ്കാര കമ്മിഷന്‍ ശുപാര്‍ശ തള്ളി

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം 60 ആയി ഇയര്‍ത്തണമെന്ന ഭരണ പരിഷ്‌കരണ കമ്മിഷന്‍...

ക്ഷേമ പെൻഷനിൽ കൈയ്യിട്ട് സര്‍ക്കാര്‍ ജീവനക്കാർ; പെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തിയ 1458 പേരിൽ ഗസറ്റഡ് ഉദ്യോഗസ്ഥരും!

തിരുവനന്തപുരം : സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ പെൻഷൻ തട്ടിപ്പ് നടത്തി സർക്കാർ ജീവനക്കാർ....

സംസ്ഥാനത്ത് വയോജന കമ്മീഷന്‍ രൂപവത്കരിക്കുന്നു –  മന്ത്രി ഡോ. ആർ. ബിന്ദു

തിരുവനന്തപുരം: അവഗണനയും ചൂഷണവും നേരിടുന്ന വയോജനങ്ങളുടെ ഉത്കണ്ഠകൾ പരിഗണിച്ച് അവ പരിഹരിക്കാൻ...

നവീൻ ബാബുവിന്‍റെ മരണം: കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം; സർക്കാരിനോടും സിബിഐയോടും നിലപാട് തേടി

കൊച്ചി: എ‍ഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കേസ് ഡയറി ഹാജരാക്കാൻ...