അഞ്ചൽ കൊലക്കേസ്; 18 വർഷങ്ങൾക്ക് ശേഷം പ്രതികൾ പിടിയിൽ

Date:

കൊച്ചി : അഞ്ചലിൽ യുവതിയേയും ഇരട്ടക്കുട്ടികളേയും കൊലപ്പെടുത്തിയ കേസിൽ 18 വർഷങ്ങൾക്ക് ശേഷം പ്രതികൾ പിടിയിൽ. സിബിഐ ചെന്നൈ യൂണിറ്റ് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കൊല്ലം അഞ്ചൽ സ്വദേശി ദിബിൽ കുമാർ, കണ്ണൂർ സ്വദേശി രാജേഷ് എന്നിവരാണ് പിടിയിലായത്. സൈനികരായിരുന്ന രണ്ടുപേരും കൃത്യത്തിനു ശേഷം ഒളിവിൽ പോകുകയായിരുന്നു.

2006 ഫെബ്രുവരിയിലായിരുന്നു അമ്മയേയും 17 ദിവസം മാത്രം പ്രായമുള്ള രണ്ട് ഇരട്ടക്കുഞ്ഞുങ്ങളേയും കഴുത്തറുത്ത് കൊന്ന വാർത്ത പുറം ലോകത്തെ ഞെട്ടിച്ചത്. മകള്‍ക്കും പേരക്കുഞ്ഞുങ്ങള്‍ക്കും മരണാനന്തരമെങ്കിലും നീതി ലഭിക്കണമന്ന പ്രാർത്ഥനയോടെ രഞ്ജിനിയുടെ അമ്മ നടത്തിയ പോരാട്ടമാണ് കേസ് സിബിഐ ഏറ്റെടുക്കുന്നതും പ്രതികൾ പിടിയിലാകുന്നതും. പ്രതികളായ രണ്ട് സൈനികരേയും  എറണാകുളം സിബിഐ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോണ്ടിച്ചേരിയിൽ മറ്റൊരു വിലാസത്തിൽ താമസിച്ച് വരവേ ആണ് സിബിഐ അറസ്റ്റ് ചെയ്തത്.

കൊലക്ക് ശേഷം നാടുവിട്ട ഇരുവരും പേരും രൂപവും മാറ്റി പോണ്ടിച്ചേരിയില്‍ പോയി ഒളിവ് ജീവിതം നയിക്കുകയായിരുന്നു.  പോണ്ടിച്ചേരിയില്‍ സ്വന്തമായി വിലാസമുണ്ടാക്കി അവിടെനിന്നും ആധാര്‍കാര്‍ഡെടുത്ത്  ഒന്നിച്ച് ബിസിനസും ആരംഭിച്ചു. അവിടെത്തന്നെയുള്ള യുവതികളെ വിവാഹം ചെയ്ത് കുട്ടികളുമായി കുടുംബമായി ജീവിക്കുകയായിരുന്നു.  ചെന്നൈ സി.ബി.ഐ. ഓഫീസിൽ ലഭിച്ച അജ്ഞാതമായൊരു സന്ദേശമാണ്  പ്രതികള്‍ 18 വർഷത്തിന് ശേഷം പിടിയിലാവാൻ വഴിവെച്ചത്.

കൊല്ലപ്പെട്ട രജ്ജിനിയുടെ കുട്ടികൾ ദിബിൽ കുമാറിൻ്റേതാണെന്നും മക്കളുടെ പിതൃത്വം ഏറ്റെടുക്കണമെന്ന് അയാളോട്    ആവശ്യപ്പെട്ടതുമാണ് അരുംകൊലയ്ക്ക് കാരണമായത്. ദിബിൽ കുമാർ ഇക്കാര്യം വിസമ്മതിച്ചതോടെ രജനി നിയമ നടപടികളുമായി മുന്നോട്ടുപോയിരുന്നു. ഇതിൽ പ്രകോപിതനായാണ് ദിബിൽ സുഹൃത്തും സൈനികനുമായ കണ്ണൂര്‍ സ്വദേശി രാജേഷുമായിച്ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തത്.  വീട്ടില്‍ ആളില്ലാത്ത നേരം നോക്കി അതിക്രമിച്ചുകയറിയ പ്രതികള്‍ രജനിയേയും പിഞ്ചുകുഞ്ഞുങ്ങളെയും  കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. രജനി ദിബിലിനെതിരെ നേരത്തെ നൽകിയ പരാതിയാണ് അന്വേഷണം പ്രതികളിലേയ്ക്ക് നീങ്ങാൻ ഇടയാക്കിയത്. ഇതേ കേസിന്റെ പശ്ചാത്തലത്തില്‍ പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ സൈന്യവും കേസ് ഫയല്‍ചെയ്തതോടെ സൈന്യവും നിയമനടപടികള്‍ ആരംഭിച്ചിരുന്നു. 

Share post:

Popular

More like this
Related

കോൺഗ്രസിന് താക്കീതുമായി ശശി തരൂർ ; പാർട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക്...

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു...

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക്...