മനുഷ്യനൊപ്പം മൃഗങ്ങളും ; ജീവനെല്ലാം പ്രധാനം : വയനാട് ദുരന്തമുഖത്തു നിന്നുള്ള സന്ദേശം നാടേറ്റെടുക്കുന്നു

Date:

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ  ദുരന്തത്തിൽ ഒറ്റപ്പെട്ടു പോയ മനുഷ്യർക്കൊപ്പം അനാഥരായ   കന്നുകാലികൾ ഉൾപ്പെടെയുള്ള വളർത്തു മൃഗങ്ങളെയും സംരക്ഷിക്കാനുള്ള പരിശ്രമത്തിലാണ്  സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്. പരിക്കേറ്റ മൃഗങ്ങളെയെല്ലാം കണ്ടെത്താനും ആവശ്യമായ ചികിത്സ നൽകിയ ശേഷം ഏറ്റെടുക്കാൻ തയാറുള്ള സമീപപ്രദേശങ്ങളിലെ ക്ഷീര കർഷകരെ ഏൽപ്പിക്കാനുമാണ് മൃഗസംരക്ഷണ വകുപ്പിൻ്റെ പദ്ധതി.   ചൂരൽമലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന്റെ കൺട്രോൾ റൂം കൈമെയ് മറന്ന് പ്രവർത്തനങ്ങളിൽ സജീവമാണ്.

മൃഗങ്ങളെ ഏറ്റെടുക്കുന്ന ക്ഷീരകർഷകരുടെ പേര് വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തും. നിലവിൽ മൃഗങ്ങൾക്ക് ആവശ്യമായ ഭക്ഷണം, ജലം എന്നിവ എൻ.ജി.ഒ, വോളണ്ടിയർമാർ മുഖേന ലഭ്യമാക്കുന്നുണ്ട്. കഴിഞ്ഞദിവസം ചൂരൽമല ദുരന്തസ്ഥലത്തുനിന്നും ലഭിച്ച രണ്ട് നായക്കുട്ടികളെ മിലിട്ടറിക്കും പോലിസ് സ്പെഷ്യൽ ഡിഫെൻസ് ഗ്രൂപ്പിനും കൈമാറിയിരുന്നു.

ചൂരൽമല, മുണ്ടക്കൈ ഉൾപ്പെടെയുള്ള ദുരന്ത ബാധിത സ്ഥലങ്ങളിൽ നിന്നും ജീവനോടെയും അല്ലാതെയും കണ്ടെത്തുന്ന വളർത്തു മൃഗങ്ങളെയും പക്ഷികളെയും കൺട്രോൾ റൂമിൽ എത്തിച്ച് തുടർനടപടി സ്വീകരിക്കും. വെറ്ററിനറി ഡോക്ടർമാരും ഫീൽഡ് ഓഫീസർമാരും ഉൾപ്പെടുന്ന സംഘം രണ്ട് ബാച്ചുകളിലായാണ് പ്രവർത്തിക്കുന്നത്.

Share post:

Popular

More like this
Related

ആരോഗ്യപ്രശ്നം; പി സി ജോർജിനെ കോട്ടയം മെഡിക്കൽ കോളജിലെ സെല്ലിൽ റിമാൻഡ് ചെയ്യും

ഈരാറ്റുപേട്ട : ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ 14 ദിവസത്തേക്ക്...

സെൻസസിന്റെ അടിസ്ഥാനത്തിൽ വാർഡ് പുനർനിർണ്ണയത്തിന് സർക്കാരിന് അധികാരമുണ്ട്: നടപടി ശരിവച്ച് ഹൈക്കോടതി

കൊച്ചി : എട്ടു മുനിസിപ്പാലിറ്റികളിലും ഒരു പഞ്ചായത്തിലും സർക്കാർ നടത്തിയ വാർഡ്...

എട്ട് ജീവനുകൾ, 48 മണിക്കൂർ, പ്രതീക്ഷകൾ അസ്ഥാനത്തോ? ; തെലങ്കാനയില്‍ തുരങ്കത്തിൽ കുടുങ്ങിപ്പോയ തൊഴിലാളികളുടെ അതിജീവനം ദുഷ്‌കരമാണെന്ന് മന്ത്രി

ഹൈദരാബാദ്: തെലങ്കാനയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടയിൽ തുരങ്കത്തിന്റെ മേൽക്കൂര അടർന്ന് വീണ് കുടുങ്ങിപ്പോയ...

മാർപാപ്പയുടെ ആരോഗ്യനിലയിൽ മാറ്റമില്ല ;   ഓക്സിജൻ നൽകുന്നത് തുടരുന്നു

വത്തിക്കാൻ സിറ്റി: കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ...