‘ഇത് അവസാന ഒളിമ്പിക്സ് ‘ – വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഹോക്കി മുൻ നായകനും മലയാളിയുമായ പി.ആർ. ശ്രീജേഷ്

Date:

പാരിസ്’: 18 വർഷം നീണ്ട കരിയറിന് വിട.-.പാരിസ് ഒളിമ്പിക്സിന് ശേഷം വിരമിക്കാനൊരുങ്ങി ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പറും മുൻ നായകനും മലയാളിയുമായ പി.ആർ. ശ്രീജേഷ്. സമൂഹ മാധ്യമത്തിലൂടെയാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം.

‘അന്താരാഷ്ട്ര ഹോക്കിയിലെ എന്റെ അവസാന അധ്യായത്തിന്റെ പടിയിൽ നിൽക്കുമ്പോൾ, എന്റെ ഹൃദയം നന്ദി കൊണ്ട് വീർപ്പുമുട്ടുന്നു. എന്നിൽ വിശ്വസിച്ചതിന് നന്ദി. ഇവിടെ ഒരു അധ്യായത്തിന്റെ അവസാനവും പുതിയതിന്റെ തുടക്കവുമാണ്. ഒളിമ്പിക്‌സിൽ ഇന്ത്യൻ ടീമിനെ നയിക്കാനായത് വാക്കുകൾക്കതീതമായ ബഹുമതിയായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ടത് ഞാൻ എക്കാലവും വിലമതിക്കുന്ന അംഗീകാരമാണ്. 2020ലെ ടോക്യോ ഒളിമ്പിക്‌സ് വെങ്കല മെഡൽ ഒരു സ്വപ്നമായിരുന്നു’ -വിരമിക്കൽ അറിയിച്ചുകൊണ്ട് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ചിത്രം – ഇന്ത്യൻ ‘ഹോക്കി ടീം പാരീസിൽ

2006ലായിരുന്നു ഹോക്കിയിൽ രാജ്യത്തിനായി ശ്രീജേഷിൻ്റെ അരങ്ങേറ്റം. ഇതിനിടെ 328 മത്സരങ്ങളിൽ രാജ്യത്തിന്റെ വല കാത്തു. 2020ലെ ടോക്യോ ഒളിമ്പിക്സിൽ വെങ്കലം നേടിയ ടീമിൽ അംഗമായിരുന്നു ഈ 36കാരൻ. . .

രണ്ടുതവണ ഏഷ്യൻ ഗെയിൽസിൽ സ്വർണ്ണം നേടിയ ഹോക്കി ടീമിൽ അംഗമായിരുന്ന ശ്രീജേഷ് രണ്ടുതവണ ഏഷ്യാ കപ്പ് വിജയത്തിലും നാലുതവണ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി വിജയത്തിലും പങ്കാളിയായി. രാജ്യത്തെ മികച്ച കായിക താരത്തിനുള്ള ഖേൽ രത്ന പുരസ്കാരത്തിന് അർഹനായി

നാലാം ഒളിമ്പിക്സിനായി പാരിസിൽ എത്തിയിട്ടുള്ള ശ്രീജേഷിന് ഇത് വിടവാങ്ങൽ മത്സരമാണ്. ജൂലൈ 27ന് ന്യൂസിലാൻഡിനെതിരെയാണ് ആദ്യ മത്സരം. 29ന് അർജന്റീനയുമായും 30ന് അയർലൻഡുമായും ആഗസ്റ്റ് ഒന്നിന് ബെൽജിയവുമായും രണ്ടിന് ആസ്ട്രേലിയയുമായാണ് ഇന്ത്യയുടെ മത്സരങ്ങൾ

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...