ഓഹരി വിപണിയിലേക്കൊരു  കേരള കമ്പനി കൂടി

Date:

കൊച്ചി : ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത് ഒരു കേരള കമ്പനി കൂടി. തൃശൂര്‍ മാള ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യൂമലയാളം സ്റ്റീല്‍ ആണ് എന്‍.എസ്.ഇ എസ്.എം.ഇ പ്ലാറ്റ്‌ഫോമില്‍ ഏറ്റവും പുതുതായി ലിസ്റ്റ് ചെയ്ത കേരളത്തിൽ നിന്നുള്ള കമ്പനി.

ഡിമാക് സ്റ്റീല്‍ എന്ന ബ്രാൻഡിൽ സ്റ്റീല്‍ ട്യൂബുകളും പൈപ്പുകളും നിര്‍മ്മിച്ച് കേരളത്തിലും പുറത്തും മാർക്കറ്റ് കണ്ടെത്തിയ കമ്പനിയാണിത്. ഓഹരിക്ക് 85-90 രൂപയിലായിരുന്നു ഈ മാസം 19 മുതല്‍ 23 വരെ നടന്ന പ്രാരംഭ ഓഹരി വില്പന. ഐ.പി.ഒയിലൂടെ 41.76 കോടി രൂപ സമാഹരിക്കാന്‍ കമ്പനിക്ക് സാധിച്ചു. ആകെ വില്പനയ്ക്ക് വച്ച ഓഹരികളുടെ എണ്ണം 46.40 ലക്ഷമായിരുന്നു. ലഭിച്ച അപേക്ഷകള്‍ 22.35 കോടി ഓഹരികള്‍ക്കുള്ളതും. ലക്ഷ്യമിട്ടതിലും 50.73 ശതമാനം അധികമായിരുന്നു അപേക്ഷകര്‍.

നിര്‍മ്മാണ മേഖലയില്‍ ഉപയോഗിക്കുന്ന വിവിധതരം പൈപ്പുകളും മെറ്റീരിയലുകളും ഉത്പാദിപ്പിക്കുന്ന കമ്പനി കൂടുതല്‍ വിപുലീകരണ ലക്ഷ്യത്തോടെയാണ്  ഓഹരി വിപണിയിലേക്ക് കടക്കുന്നത്. ഫാക്ടറി വിപുലീകരിക്കാനും മറ്റ് മൂലധന ആവശ്യങ്ങള്‍ക്കും ഐ.പി.ഒയിലൂടെ ലഭിക്കുന്ന തുക ഉപയോഗിക്കും. മറ്റ് വിപണികളിലേക്ക് കൂടുതല്‍ മത്സരക്ഷമതയോടെ പ്രവേശിക്കാനും കമ്പനിക്കു ലക്ഷ്യമുണ്ട്. 2017ൽ ആരംഭിച്ച കമ്പനിയിൽ 140 ജീവനക്കാരാണുള്ളത് . സെപ്റ്റംബര്‍ 30 വരെയുള്ള അര്‍ദ്ധവാര്‍ഷികത്തില്‍ വരുമാനം 154.21 കോടി രൂപയും ലാഭം 5.19 കോടി രൂപയുമാണ്. മാനേജിങ് ഡയറക്ടര്‍ വാഴപ്പിള്ളി ഡേവിസ് വര്‍ഗീസ്, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ദിവ്യകുമാര്‍ ജെയിന്‍, അങ്കുര്‍ ജെയിന്‍, മഹേന്ദ്രകുമാര്‍ ജെയിന്‍, മോളി വര്‍ഗീസ്, സിറിയക് വര്‍ഗീസ് എന്നിവരാണ് കമ്പനിയുടെ മുഖ്യ പ്രൊമോട്ടര്‍മാര്‍. 85.50 രൂപയാണ് നിലവിലെ ഓഹരിവില. 147.81 കോടി രൂപയാണ് വിപണിമൂല്യം.

Share post:

Popular

More like this
Related

പിഎഫ് പാസ്സാക്കാൻ ഒരു ലക്ഷം രൂപ കൈക്കൂലി; വിജിലൻസ് പിടിയിലകപ്പെട്ട് പ്രധാന അദ്ധ്യാപകൻ

കോഴിക്കോട് :  പ്രൊവിഡന്റ് ഫണ്ട്‌ പാസ്സാക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട പ്രധാന അദ്ധ്യാപകൻ...

അസൂയ വേണ്ട, കേരളം ഇങ്ങനെയാണ് ; സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടി കേരളം

തിരുവനതപുരം: സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടിയ ആദ്യ സംസ്ഥാനമായി കേരളം. 14...

വയനാട് പുനരധിവാസത്തിന് തടസ്സങ്ങളില്ല : മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : വയനാട് എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിക്കുന്ന ടൗൺഷിപ്പിന് യാതൊരുവിധ തടസ്സങ്ങളുമില്ലെന്നും...

തപാല്‍ വോട്ട് തിരുത്തിയെന്ന പരാമര്‍ശം; ജി സുധാകരനെതിരെ കേസ്

ആലപ്പുഴ :തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന മുതിര്‍ന്ന സിപിഐഎം നേതാവ് ജി...