സംഘടനകള്‍ക്ക് വഴങ്ങി ആന്റണി പെരുമ്പാവൂർ ; സുരേഷ് കുമാറിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു

Date:

കൊച്ചി : നിര്‍മ്മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ ജി. സുരേഷ് കുമാറിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. ഫിലിം ചേംബറിന്റെ ഇടപെടലിലാണ് പ്രശ്നപരിഹാരം. ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മറുപടി നൽകാൻ ഏഴു ദിവസത്തെ സാവകാശം ഫിലിം ചേംബർ ആന്റണി പെരുമ്പാവൂരിന് നൽകിയിരുന്നു. മറുപടി നല്‍കിയില്ലെങ്കില്‍ ശക്തമായ ശിക്ഷാമനടപടിയുണ്ടാകുമെന്ന് ഫിലിം ചേമ്പര്‍ വ്യക്തമാക്കി.

എമ്പുരാൻ സിനിമയുടെ ബജറ്റിനെ കുറിച്ചുള്ള പരാമർശം പിൻവലിക്കുന്നതായി ജി സുരേഷ് കുമാറും ചേമ്പറിനെ അറിയിച്ചു.എമ്പുരാന്‍റെ ബജറ്റിനെക്കുറിച്ച് ജി.സുരേഷ് കുമാര്‍ പുറത്തുവിട്ട കണക്കിന് പിന്നാലെ ആന്‍റണി പെരുമ്പാവൂര്‍ രൂക്ഷമായി പ്രതികരിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ആന്‍റണി പെരുമ്പാവൂരിന് പിന്തുണയുമായി മോഹന്‍ലാല്‍ എത്തിയതോടെ ഈ വിഷയത്തില്‍ വിട്ടുവീഴ്ചയില്ലെന്ന സുരേഷ്കുമാറിന്‍റെ നിലപാടിനൊപ്പമായി ഭൂരിപക്ഷം സിനിമാസംഘടനകളും
സിനിമാ സമരം ഒരാഴ്ചയ്ക്കുളളിൽ പരിഹരിക്കുമെന്ന് ഫിലിം ചേമ്പർ പ്രസിഡന്റ് ബി ആർ ജേക്കബ് പറഞ്ഞു. നിർമ്മാതാവ് ആന്റണി പെരുമ്പാവൂരുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിഗ് ബഡ്ജറ്റ് ചിത്രമായ എമ്പുരാൻ റിലീസ് ചെയ്യുന്ന മാർച്ച് 27ന് നടത്താനിരുന്ന സൂചനാ പണിമുടക്കെന്ന വാർത്ത തെറ്റാണെന്നും ജേക്കബ് വ്യക്തമാക്കി. എമ്പുരാന്റെ ബഡ്ജ​റ്റിനെക്കുറിച്ചുളള പരാമർശമാണ് വേദനിപ്പിച്ചതെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share post:

Popular

More like this
Related

ഒരു താരവും അവിഭാജ്യ ഘടകമല്ല, ഞങ്ങൾക്ക് മറ്റു വഴികളുണ്ട്; നിർമ്മാതാക്കളുടെ സമരത്തിന് പിന്തുണയുമായി ഫിലിം ചേംബർ

കൊച്ചി : താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിർമ്മാതാക്കളുടെ സംഘടന നടത്തുന്ന സമരത്തിന്...

സഹായത്തിനുള്ള പ്രതിഫലം അപൂര്‍വ്വധാതുക്കളുടെ അവകാശം ; ട്രംപിന് വഴങ്ങി യുക്രൈൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കി ‘

യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിൻ്റെ സമ്മർദ്ദങ്ങൾക്ക്   വഴങ്ങി യുക്രൈൻ പ്രസിഡന്റ് വ്ളാഡിമിർ...

രഞ്ജി ട്രോഫി: ആദ്യ കിരീടം ലക്ഷ്യമിട്ട് കേരളം ഇന്ന് വിദര്‍ഭയെ നേരിടും

നാഗ്പൂര്‍: ചരിത്ര നേട്ടം ലക്ഷ്യമിട്ട് രഞ്ജി ട്രോഫി ഫൈനലില്‍ കേരളം ഇന്ന്...