ഓയൂർ കുട്ടിയെ തട്ടിക്കൊണ്ടുപോകൽ കേസിൽ അനുപമയ്ക്ക് ജാമ്യം

Date:

കൊച്ചി ∙ കോളിളക്കം സൃഷ്ടിച്ച കൊല്ലം ഓയൂർ കുട്ടിയെ
തട്ടിക്കൊണ്ടുപോകൽ കേസിൽ മൂന്നാംപ്രതി അനുപമ പദ്മകുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ബെംഗളുരുവിൽ എൽഎൽബിക്ക് പഠിക്കുന്നതിന് ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. തുടർന്ന് ജസ്റ്റിസ് സി.എസ്.ഡയസ്സിന്റെ ബെഞ്ച് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.

അനുപമയാണ് കേസിന്റെ പ്രധാന ആസൂത്രക എന്ന വാദമുയർത്തി സർക്കാർ ജാമ്യാപേക്ഷയെ എതിർത്തു. എന്നാൽ മറ്റാരുടെയങ്കിലും ജാമ്യാപേക്ഷയാണ് പരിഗണിച്ചിരുന്നത് എങ്കിൽ അവരാണ് ആസൂത്രകർ എന്ന വാദമുയർത്തിയായിരിക്കും സർക്കാർ
ജാമ്യാപേക്ഷയെ എതിർക്കുക. ഇത് അനുപമയുടെതായതു കൊണ്ട് ആസൂത്രണം അനുപമയാണെന്ന് പറയുന്നു. ഈ കേസുമായി അനുപമക്ക് യാതൊരു ബന്ധവുമില്ല.
കസിലെ ഒന്നും രണ്ടും പ്രതികൾ മാതാപിതാക്കളാണ്. പഠനാവശ്യത്തിനു വേണ്ടിയാണ് ജാമ്യം ആവശ്യപ്പെടുന്നത് എന്നും അനുപമയുടെ അഭിഭാഷകൻ വാദിച്ചു. തുടർന്ന് കൊല്ലം ജില്ലയിൽ‍ പ്രവേശിക്കരുത്, പാസ്പോർട്ട് സറണ്ടർ ചെയ്യണം, എല്ലാ മാസവും മൂന്നാമത്ത ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണം തുടങ്ങിയ ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു.

Share post:

Popular

More like this
Related

ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് കോടതി

പാക്കോട് : യോഗാചാര്യൻ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട്...

‘അച്ഛന് അസുഖം വന്നപ്പോൾ ഗോമൂത്രം കുടിപ്പിച്ചു, 15 മിനുട്ട് കൊണ്ട് പനിമാറി’ ; വിചിത്രവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ

ചെന്നൈ: ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന അവകാശവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ...

വയനാട് എൻ എം വിജയന്റെ ആത്മഹത്യ; മുൻകൂർ ജാമ്യം ലഭിച്ച കോൺ​ഗ്രസ് നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരാകും

കൽപറ്റ: എൻ.എം.വിജയന്‍റെ ആത്മഹത്യ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ചോദ്യംചെയ്യലിന്...