‘അൻവറിൻ്റേത് ഉളിപ്പില്ലാത്ത നാടകം, വി വി പ്രകാശിന്‍റെ കുടുംബം മറുപടി നൽകി’ – രൂക്ഷവിമർശനവുമായി ബൽറാം

Date:

നിലമ്പൂർ: അന്തരിച്ച കോൺഗ്രസ് നേതാവ് വി വി പ്രകാശിന്റെ വീട് സന്ദർശിച്ച് കുടുംബത്തിന്‍റെ പിന്തുണ തനിക്കാണെന്ന് അവകാശപ്പെട്ട പി വി അൻവറിനെ രൂക്ഷമായി വിമർശിച്ച് എഐസിസി അംഗം വി ടി ബൽറാം. വി വി പ്രകാശിന്റെ വീട്ടിൽപ്പോയി നാടകം കളിക്കാനുള്ള ഉളുപ്പില്ലായ്മ കാണിച്ച അൻവറിനോട് പറയാനുള്ളത് പ്രകാശിന്‍റെ ഭാര്യ പറഞ്ഞിട്ടുണ്ടെന്നും ബൽറാം. വി വി പ്രകാശ് അന്ത്യയാത്രയിൽ പുതച്ചിരുന്നത് കോൺഗ്രസിന്റെ പതാകയാണ്. ആ കുടുംബം എക്കാലത്തും കോൺഗ്രസ് പാർട്ടിക്കൊപ്പമായിരിക്കുമെന്ന് വി ടി ബൽറാം കുറിച്ചു.

2021ൽ അൻവറിനെതിരെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത് വി വി പ്രകാശാണ്. വി വി പ്രകാശിന്‍റെ കുടുംബം 2016ലും 2021ലും ഇപ്പോഴും കോൺഗ്രസാണെന്നും അതുകൊണ്ട് ഒരു കുഴപ്പവുമില്ലെന്നും പി വി അൻവർ പ്രതികരിച്ചു. എന്നാൽ തനിക്കൊപ്പം ഉണ്ടാകുമെന്ന് പറയുന്ന  ജനത്തിൽ ഉൾപ്പെട്ടവരാണ് ആ കുടുംബവുമെന്ന് അൻവർ അവകാശപ്പെട്ടു.

Share post:

Popular

More like this
Related

വെടിനിർത്തലിന് പിറകെ ഇസ്രയേലിന്റെ 3 ചാരന്മാരെ വധിച്ച് ഇറാൻ

ഇസ്രയേലിന്റെ ചാര ഏജൻസിയായ മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന മൂന്ന്...

‘ജാനകി VS സ്റ്റേറ്റ് ഓഫ് കേരള’യിൽ ജാനകി വേണ്ട; സെൻസർ ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി :  സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായെത്തുന്ന 'ജാനകി vs സ്റ്റേറ്റ് ഓഫ്...

രഞ്ജിതയ്ക്ക് ജന്മനാടിൻ്റെ വിട ; ആദരാഞ്ജലി അര്‍പ്പിച്ച് മന്ത്രിമാർ

പത്തനംതിട്ട : അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ജിത ജി...

സമയം തെളിഞ്ഞു, ആക്സിയം 4 ദൗത്യം ഇന്ന്; ചരിത്രം കുറിക്കാൻ ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക്

ഫ്ലോറിഡ:  ഒരുഅന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യ ഇന്ത്യക്കാരനാകാൻ ശുഭാംശു ശുക്ല. ഇന്ന്...