ഏപ്രിലിലെ ക്ഷേമപെൻഷൻ വിഷുവിന് മുൻപ് ; 820 കോടി അനുവദിച്ചെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ

Date:

തിരുവനന്തപുരം :  വിഷുവിന് മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഏപ്രിലിലെ പെൻഷനാണ് നൽകുക. ഇത് വിഷുവിനു മുൻപ്  വിതരണം ചെയ്യും. പെൻഷൻ നൽകുന്നതിനായി 820 കോടി രൂപ അനുവദിച്ചെന്നും മന്ത്രി അറിയിച്ചു. 62 ലക്ഷത്തോളം പേർക്ക് 1600 രൂപ വീതമാണ് ലഭിക്കുന്നത്. അടുത്തയാഴ്ച മുതൽ വിതരണം തുടങ്ങും.

26 ലക്ഷത്തോളം പേർക്ക് ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലും പെൻഷൻ എത്തിക്കും. 8.46 ലക്ഷം പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്രസർക്കാരാണ് നൽകേണ്ടത്. ഇതിനുവേണ്ട 24.31 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ടെന്നും ഈ വിഹിതം കേന്ദ്രസർക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലെത്തിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

Share post:

Popular

More like this
Related

ഭാസ്‌ക്കര കാരണവര്‍ കൊലപാതകക്കേസ് പ്രതി ഷെറിന് പരോള്‍

ചെങ്ങന്നൂർ : ചെറിയനാട് ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിന് പരോൾ...

ബംഗളൂരുവിൽ യുവതിയെ കടന്നുപിടിച്ച് അജ്ഞാതൻ ; വൻ നഗരങ്ങളിൽ ഇതൊക്കെ നടക്കുമെന്ന് ആഭ്യന്തര മന്ത്രി, പരാമർശം വിവാദത്തിൽ

ബംഗളൂരു : ബംഗളൂരുവിൽ റോഡിലൂടെ പുലർച്ചെ നടന്നുപോകുകയായിരുന്ന രണ്ട് യുവതികളിലൊരാളെ അജ്ഞാതൻ...