ആറന്മുള ഉത്തൃട്ടാതി വള്ളംകളി : കോയിപ്രം, കോറ്റാത്തൂർ പള്ളിയോടങ്ങൾ ജേതാക്കൾ

Date:

പത്തനംതിട്ട : ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തിൽ കോയിപ്രം, കോറ്റാത്തൂർ പള്ളിയോടങ്ങൾക്കു മന്നം ട്രോഫി. ഭക്തിയും ആചാരവും കായികശക്തിയും ഒന്നു ചേരുന്ന ഓളപ്പരപ്പിലെ പൂരക്കാഴ്ചയിലെ ജലഘോഷയാത്രയിൽ 51 പള്ളിയോടങ്ങൾ പങ്കെടുത്തു. കാലാവസ്ഥ അനുകൂലമായതിനാൽ ജലമേള കാണാൻ വലിയ ജനപങ്കാളിത്തമുണ്ടായിരുന്നു.

നെഹ്റു ട്രോഫി മാതൃകയിൽ ടൈമിങ് അടിസ്ഥാനത്തിലാണ് ഇത്തവണ ആറന്മുള ഉത്തൃട്ടാതി ജലോത്സവം നടത്തിയത്. ഹീറ്റ്സ് മത്സരങ്ങളില്‍ ഏറ്റവും കുറഞ്ഞ സമയത്തില്‍ തുഴഞ്ഞെത്തിയ നെല്ലിക്കല്‍, കോയിപ്രം, ഇടനാട്, ഇടപ്പാവൂര്‍ പേരൂര്‍ പള്ളിയോടങ്ങള്‍ എ ബാച്ചിന്റെ ഫൈനലിലേക്ക്നേരിട്ട് യോഗ്യത നേടി. ബി ബാച്ചില്‍ ഇതേ മാനദണ്ഡത്തില്‍ ഇടക്കുളം, കോറ്റാത്തൂര്‍-കൈതക്കോടി, കോടിയാട്ടുകര, തോട്ടപ്പുഴശേരി എന്നീ പള്ളിയോടങ്ങളും ഫൈനലിലെത്തി.

എ ബാച്ചിലെ അത്യന്തം വാശിയേറിയ മത്സരത്തില്‍ ഇടനാട്, ഇടപ്പാവൂര്‍-പേരൂര്‍, നെല്ലിക്കല്‍ എന്നീ പള്ളിയോടങ്ങള്‍ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങള്‍
നേടി. ബി ബാച്ചിലെ പോരാട്ടത്തില്‍, മന്നം ട്രോഫി ഏറ്റവും കൂടുതല്‍ തവണ നേടിയ ചരിത്രമുള്ള കോറ്റാത്തൂര്‍-കൈതക്കോടി ഇത്തവണയും ഒന്നാമതെത്തി.
തോട്ടപ്പുഴശേരി, ഇടക്കുളം, കോടിയാട്ടുകര എന്നീ പള്ളിയോടങ്ങള്‍ രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങള്‍ നേടി.

നേരത്തെ, വള്ളംകളിയുടെ പൊതുസമ്മേളനവും ജലഘോഷയാത്രയും മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്‌ഘാടനം ചെയ്തു. മന്ത്രി പി.എ.മുഹമ്മദ് റിയാസ്മത്സര വള്ളംകളിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മന്ത്രി സജി ചെറിയാൻ പള്ളിയോട ശിൽപികളെ ആദരിച്ചു, മന്ത്രി വീണാ ജോർജ് വള്ളംകളിയുടെ സുവനീർ പ്രകാശനം ചെയ്തു. പള്ളിയോട സേവസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ അധ്യക്ഷനായി. എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, പ്രമോദ് നാരായണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ, കലക്ടർ എസ്.പ്രേംകൃഷ്ണൻ, തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, തദ്ദേശ സ്ഥാപന അംഗങ്ങൾ, ജനപ്രതിനിധികൾ, സാംസ്കാരിക നായകർ, ദേവസ്വംബോർഡ് അംഗങ്ങൾ, പള്ളിയോട സേവസംഘം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

.

.

Share post:

Popular

More like this
Related

തുർക്കി സർവ്വകലാശാലയുമായുള്ള കരാർ റദ്ദാക്കി ജെഎൻയു ; തീരുമാനം ദേശീയ സുരക്ഷ മുൻനിർത്തി

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ തുര്‍ക്കി, പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് പ്രവർത്തിച്ചതിന് പിന്നാലെ...

സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’; കത്തയച്ച് പാക്കിസ്ഥാൻ

ന്യൂഡൽഹി :  സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്...

ഇന്ത്യയെ ആക്രമിക്കാൻ  പാക്കിസ്ഥാന്  തുർക്കി ഡ്രോണുകൾക്ക് പുറമെ സൈനികരേയും അയച്ചു നൽകി

ന്യൂഡൽഹി : ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാനെഡ്രോണുകൾ നൽകുക മാത്രമല്ല സൈനികരേയും തുർക്ക...