ചെന്നൈ : തിരുച്ചിറപ്പള്ളിയിൽ വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ അയൽവാസി മൂന്നര വയസ്സുകാരനെ എടുത്ത് കിണറ്റിലെറിഞ്ഞു. സംഭവം ശ്രദ്ധയിൽ പെട്ട മാതാവ് ഉടൻ കിണറ്റിൽ ചാടി കുഞ്ഞിനെ രക്ഷപ്പെടുത്തി. സമയപുരം ഇരുങ്കലൂർ സ്വദേശി മെർലിൻ സന്ധ്യയാണ് സാഹസികമായി കുഞ്ഞിനെ രക്ഷിച്ചത്.
കുട്ടിയെ കയ്യിലെടുത്ത്, കിണറ്റിലെ പൈപ്പിൽ പിടിച്ചു നിന്ന് നിലവിളിച്ച മെർലിനെയും കുഞ്ഞിനേയും ശബ്ദം കേട്ട് എത്തിയവർ രക്ഷപ്പെടുത്തുകയായിരുന്നു. കുഞ്ഞിനെ കിണറ്റിലെറിഞ്ഞ അയൽവാസി ജോണി മിൽട്ടനെ പോലീസ് അറസ്റ്റ് ചെയ്തു.