ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി: റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി.

Date:

ന്യൂഡൽഹി: ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി നിർത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ഇസ്രായേലിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യാൻ വിവിധ കമ്പനികൾക്ക് നൽകിയ ലൈസൻസ് റദ്ദാക്കണമെന്നും പുതിയവ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടാണ് ഹർജി. അഭിഭാഷകരായ പ്രശാന്ത് ഭൂഷൺ, ചെറി ഡിസൂസ എന്നിവർ മുഖേനെയാണ് ഹർജി സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ടത്. ഇസ്രായേലിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്താൽ അത് വംശഹത്യക്കെതിരായി ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ ഒപ്പുവെച്ച കൺവെൻഷന്റെ ലംഘനമാവുമെന്നും ഹർജി ചൂണ്ടിക്കാട്ടുന്നു. മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനായ അശോക് കുമാർ ശർമ്മ ഉൾപ്പടെയുള്ള 11 പേരാണ് ഹർജി നൽകിയത്.

മൂന്നോളം കമ്പനികളാണ് ഇസ്രായേലിലേക്ക് ആയുധ കയറ്റുമതി നടത്തുന്നതെന്ന് ഹരജിയിൽ പറയുന്നുണ്ട്. ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് അല്ലെങ്കിൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ് പ്രൊഡക്ഷൻ എന്നിവരാണ് കമ്പനികൾക്ക് ഇത്തരം ലൈസൻസ് നൽകിയത്. 2024ൽ മുനിറ്റേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്ന പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനത്തിന് ഇ​സ്രായേലിലേക്ക് അയുധകയറ്റുമതിക്ക് അനുമതി ലഭിച്ചിരുന്നു. ഇതുകൂടാതെ സ്വകാര്യ കമ്പനികളായ പ്രീമിയർ എക്പ്ലോസീവ്, അദാനിക്ക് നിക്ഷേപമുള്ള ഹൈദരാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അദാനി-എൽബിറ്റ് അഡ്വാൻസ് സിസ്റ്റം എന്നിവക്കും ആയുധ കയറ്റുമതിക്ക് അനുമതിയുണ്ട്. ആയുധ കയറ്റുമതി നിർത്താൻ അനുയോജ്യമായ ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Share post:

Popular

More like this
Related

ക്ഷേമപെൻഷൻ  വെള്ളിയാഴ്ച മുതൽ വിതരണം ചെയ്യും; 62 ലക്ഷത്തോളം പേർക്ക് 3200 രൂപ ലഭ്യമാകും

തിരുവനന്തപുരം: ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ  ആരംഭിക്കും. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ...

കൊൽക്കത്തയിലെ യുവഡോക്ടറുടെ ​ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ

കൊൽക്കത്ത: കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ട്രെയിനി ഡോക്ടർ...

ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മയ്ക്ക് തൂക്ക് കയർ

തിരുവനന്തപുരം : പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ.  ഗ്രീഷ്മയ്ക്കെതിരെ...