എഎപി യെ തകർക്കാൻ നേതാക്കളെ ജയിലിൽ അടയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗൂഢാലോചന നടത്തി – ആരോപണവുമായി അരവിന്ദ് കേജ്‌രിവാൾ

Date:

ന്യൂഡൽഹി: എഎപിയെ തകർക്കാൻ നേതാക്കളെ ജയിലിൽ അടയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗൂഢാലോചന നടത്തിയെന്ന ഗുരുതര ആരോപണവുമായി അരവിന്ദ് കേജ്‌രിവാൾ. അഴിമതി ആരോപണങ്ങൾ വേദനിപ്പിച്ചതിനാലാണ് മുഖ്യമന്ത്രി പദത്തിൽനിന്നു രാജിവച്ചൊഴിഞ്ഞതെന്നും കേജ്‌രിവാൾ പറഞ്ഞു.

‘’അഴിമതി ആരോപണങ്ങൾ വേദനിപ്പിച്ചതിനാലാണ് ഞാൻ രാജിവച്ചത്. ഞാനാകെ സ്വീകരിച്ചിട്ടുള്ളത് ബഹുമാനമാണ്, പണമല്ല. കഴിഞ്ഞ പത്തു വർഷമായി സത്യസന്ധമായി ഭരണം നടത്തിവരികയാണ്. വൈദ്യുതിയും വെള്ളവും സൗജന്യമായി നൽകി. ജനങ്ങൾക്കുള്ള ചികിത്സ സൗജന്യമാക്കി. വിദ്യാഭ്യാസം മെച്ചപ്പെട്ടതാക്കി. ഞങ്ങൾക്കെതിരെ വിജയിക്കണമെങ്കിൽ ഞങ്ങളുടെ സത്യസന്ധതയെക്കെതിരെ ആക്രമണം നടത്തണമെന്ന് മോദി മനസ്സിലാക്കി. കേജ്‌രിവാളും സിസോദിയയും എഎപിയും സത്യസന്ധരല്ലെന്ന് വരുത്തിത്തീർക്കാനും നേതാക്കളെ ജയിലിൽ അടയ്ക്കാനും അദ്ദേഹം ഗൂഢാലോചന നടത്തി.’’–അദ്ദേഹം ആരോപിച്ചു.

ഡൽഹി മദ്യനയ അഴിമതിക്കേസിൽ കുറ്റാരോപിതനായി ജയിലിലായ കേജ്‌രിവാൾ ഈ മാസം ആദ്യമാണ് മുഖ്യമന്ത്രി പദം രാജിവയ്ക്കുന്നത്. ജാമ്യം ലഭിച്ചെങ്കിലും മുഖ്യമന്ത്രിയുടെ ഓഫിസിൽ പ്രവേശിക്കുന്നതിന് സുപ്രീം കോടതി അനുവാദം നൽകിയിരുന്നില്ല. തുടർന്ന് കേജ്‌രിവാൾ രാജിവയ്ക്കുകയും അതിഷി പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തു.

‘‘നേതാക്കന്മാർക്ക് നല്ല തൊലിക്കട്ടിയാണ്. അഴിമതി ആരോപണങ്ങൾ അവരെ ബാധിക്കില്ല. ഞാൻ നേതാവല്ല, അതിനാൽ എന്നെ അതു ബാധിച്ചു. കുറച്ചു ദിവസങ്ങൾക്കുള്ളിൽ മുഖ്യമന്ത്രിയുടെ വസതി ഞാൻ ഒഴിയും. എനിക്ക് ഒരു വീടു പോലുമില്ല. പത്തുവർഷം കൊണ്ട് ഞാനാകെ സമ്പാദിച്ചത് ജനങ്ങളുടെ സ്നേഹമാണ്. അതുകൊണ്ടാണ് എൻ്റെ വീട് സ്വീകരിക്കൂ എന്നുപറഞ്ഞ് നിരവധി പേർ എന്നെ വിളിക്കുന്നത്. നവരാത്രി ആരംഭിക്കുന്നതോടെ മുഖ്യമന്ത്രി വസതി വിടുന്ന ഞാൻ നിങ്ങളിലൊരാളുടെ വീട്ടിൽ താമസിക്കാനെത്തും.’’–കേജ്‌രിവാൾ പറഞ്ഞു.

Share post:

Popular

More like this
Related

4 ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ

വാഷിംങ്ടൺ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ...

ജമ്മു കശ്മീരിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 3 മരണം; നിരവധി പേരെ രക്ഷപ്പെടുത്തി, മരണ സംഖ്യ കൂടിയേക്കും

ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും...

എറണാകുളത്തിനും യുവമുഖം; എസ്.സതീഷ് സിപിഎം ജില്ലാ സെക്രട്ടറി

കൊച്ചി : സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു....

അന്വേഷണവുമായി സഹകരിക്കുമെന്ന് നടി വിന്‍ സി ; ‘അവരുടേത് ധീരമായ നിലപാട് ‘- മന്ത്രി എം.ബി. രാജേഷ്

പാലക്കാട്: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണവുമായി സഹകരിക്കാമെന്ന് നടി...