ഏഷ്യാനെറ്റ് ന്യൂസിനെ മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളി, 24 ന്യൂസും റിപ്പോർട്ടറും ഒന്നും രണ്ടും സ്ഥാനത്ത്

Date:

ടെലിവിഷൻ ചാനലുകളുടെ റേറ്റിങ് നിശ്ചയിക്കുന്ന ബാർക്ക് റേറ്റിങില്‍ ഏഷ്യാനെറ്റ് ന്യൂസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി 24 ന്യൂസും റിപ്പോർട്ടർ ചാനലും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കൈയ്യടക്കി. ബാർക്ക് റേറ്റിങ് ചരിത്രത്തില്‍ ഇത് ആദ്യമായാണ് ഏഷ്യാനെറ്റ് ന്യൂസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നത്. റിപ്പോർട്ടർ ചാനലിനെ സംബന്ധിച്ചും ഇത് ആദ്യ നേട്ടമാണ്. 24 ന്യൂസ് അപരാജിത നേട്ടവുമായി ഒന്നാം സ്ഥാനത്തു തന്നെ തുടരുന്നു.

കഴിഞ്ഞ ആഴ്ചയിൽ നിന്ന് വ്യത്യസ്തമായി ഈ ആഴ്ച റിപ്പോർട്ടർ വലിയ കുതിപ്പാണ് നടത്തിയത്. റിപ്പോർട്ടർ 12 പോയിന്റ് വർദ്ധിപ്പിച്ചപ്പോള്‍ ജനം ടിവി, മീഡിയ വണ്‍ എന്നിവർക്ക് ഓരോ പോയിന്റ് വീതവും ഈ ആഴ്ച അധികമായി നേടാന്‍ സാധിച്ചു. ബാക്കിയുള്ള എല്ലാ ചാനലുകളുടേയും റേറ്റിങില്‍ കഴിഞ്ഞ ഈ ആഴ്ച വലിയ ഇടിവ് രേഖപ്പെടുത്തി. 32-ാം ആഴ്ചയില്‍ 166 പോയിന്റുമായാണ് 24 ന്യൂസ് ഒന്നാം സ്ഥാനം നിലനിർത്തിയതെങ്കിലും ഒന്നാം സ്ഥാനം 33ാം ആഴ്ചയിൽ ഒന്നാം സ്ഥാനത്താണെങ്കിലും ഇത്തവണ ലഭിച്ചത് 157 പോയിന്റാണ്. 9 പോയിന്റിന്റെ ഇടിവ്.

ഏതാനും ആഴ്ചകളായി മുന്നേറ്റം നടത്തുന്ന റിപ്പോർട്ടർ ചാനൽ 149 പോയിന്റുമായിട്ടാണ് ഏഷ്യാനെറ്റിനെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് ഇടിച്ചു കയറിയത്. മുന്‍ ആഴ്ചയിൽ നിന്ന് 12 പോയിൻ്റ് അധികം നേടി റിപ്പോർട്ടർ. മൂന്നാം സ്ഥാനത്തേക്ക് വീണ ഏഷ്യാനെറ്റ് ന്യൂസിന് 148 പോയിന്റാണുള്ളത്. മുന്‍ ആഴ്ചയിൽ 155 പോയിന്റ് അവർക്കുണ്ടായിരുന്നു.

രണ്ടും മൂന്നും സ്ഥാനങ്ങളിൽ വന്ന മാറ്റം ഒഴിച്ചു നിർത്തിയാല്‍ മറ്റ് സ്ഥാനങ്ങളിൽ പ്രത്യേകിച്ച് വ്യത്യാസവും പുതിയ റേറ്റിങില്‍ ഉണ്ടായിട്ടില്ല. എങ്കിലും ആദ്യ മൂന്നു സ്ഥാനക്കാരിൽ നിന്ന് റേറ്റിംഗിൽ ഇവരിലേക്കുള്ള അന്തരം ശ്രദ്ധേയമാണ്. മനോരമ ന്യൂസ്‌ – 73, മാതൃഭൂമി ന്യൂസ്‌ – 65, കൈരളി ന്യൂസ് – 25, ന്യൂസ് 18 കേരള – 25, ജനം ടിവി – 23, മീഡിയ വണ്‍ – 17 എന്നിങ്ങനെയാണ് 33-ാം ആഴ്ചയില്‍ മറ്റ് ന്യൂസ് ചാനലുകള്‍ക്ക് ലഭിച്ച റേറ്റിങ്.

Share post:

Popular

More like this
Related

ബന്ദികളുടെ കാര്യത്തിൽ ഉറപ്പ് വേണം ; 602 പലസ്തീൻ തടവുകാരുടെ മോചനം നീട്ടിവെച്ച് ഇസ്രയേൽ

ജറുസലേം: ആദ്യഘട്ട ബന്ദി കൈമാറ്റത്തിന്റെ ഭാഗമായുള്ള 602 പലസ്തീൻ തടവുകാരുടെ മോചനം...

കോൺഗ്രസിന് താക്കീതുമായി ശശി തരൂർ ; പാർട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക്...

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു...

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക്...