കോളേജ് മാറാൻ ആവശ്യപ്പെട്ടു ; മാതാപിതാക്കളെ കൊന്ന് എഞ്ചിനീയറിംഗ് വിദ്യാർത്ഥി

Date:

നാഗ്പൂർ : നാഗ്പൂരിൽ 25 കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മാതാപിതാക്കളെ കൊലപ്പെടുത്തി. ഡിസംബർ 26 ന് നടന്ന സംഭവം ജനുവരി 1-നാണ് പുറംലോകമറിയുന്നത്. ഒരു വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതിനെക്കുറിച്ച് കൺട്രോൾ റൂമിൽ വന്ന കോൾ ആണ്  ദമ്പതികളുടെ മൃതദേഹം കണ്ടെടുക്കാൻ ഇടയാക്കിയതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സോൺ 5) നികേതൻ കദം പറഞ്ഞു

ലീലാധർ ദഖോലെ (55), ഭാര്യ അരുണ ദഖോലെ (50) എന്നിവരുടെ മൃതദേഹങ്ങളാണ് നഗരത്തിലെ ഒരു വീട്ടിനുള്ളിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. ദമ്പതികളുടെ മകൻ ഉത്കർഷ് ദഖോലെ എഞ്ചിനീയറിംഗ് പരീക്ഷകളിൽ തുടർച്ചയായി പരാജയപ്പെട്ടതിനെ തുടർന്ന് മറ്റൊരു കോളേജിലേക്ക് മാറാൻ മാതാപിതാക്കളുടെ സമ്മർദ്ദം ഉണ്ടായിരുന്നുവെന്ന് പ്രാഥമിക  അന്വേഷണത്തിൽ കണ്ടെത്തി. ഇതിൽ പ്രകോപിതനായ ഉത്കർഷ് ആദ്യം അമ്മയെ കഴുത്ത് ഞെരിച്ചും പിതാവിനെ കുത്തിക്കൊല്ലുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

“എൻജിനീയറിങ് കോഴ്‌സിനിടെ പല വിഷയങ്ങളിലും ഉത്കർഷ് പരാജയപ്പെട്ടു. അതിനാൽ, എഞ്ചിനീയറിംഗ് ഉപേക്ഷിച്ച് മറ്റെന്തെങ്കിലും തിരഞ്ഞെടുക്കണമെന്ന്  മാതാപിതാക്കൾ അവനോട് ആവശ്യപ്പെട്ടു. എന്നാൽ, അവരുടെ നിർദ്ദേശത്തിന് യുവാവ് എതിരായിരുന്നു,” പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
മാതാപിതാക്കളെ കൊലപ്പെടുത്തിയ വിവരം അറിയാതിരിക്കാൻ സഹോദരിയെ തന്ത്രപൂർവ്വം പ്രതി ബന്ധുക്കളുടെ വീട്ടിലേക്ക് അയച്ചു. കുറച്ച് ദിവസത്തേക്ക്  മാതാപിതാക്കൾ ഒരു ധ്യാന പരിപാടിയിൽ പങ്കെടുക്കാൻ പോയിരിക്കുകയാണെന്നും അവിടെ മൊബൈൽ ഫോണുകൾ അനുവദനീയമല്ലെന്നുമാണ് അയാൾ അവളെ പറഞ്ഞു വിശ്വസിപ്പിച്ചത്. ഉത്കർഷ് ദഖോലെയെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. 

Share post:

Popular

More like this
Related

ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന ബിജെപി പരാതി; അഖില്‍ മാരാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കൊട്ടാരക്കര : പഹല്‍ഗാം ആക്രമണത്തെ തുടർന്ന് ഉടലെടുത്ത ഇന്ത്യ- പാക് സംഘർഷത്തിൽ...

‘ഭീകരവാദികളുടെ സഹോദരി’: കേണൽ സോഫിയ ഖുറേഷിക്കെതിരെ ബിജെപി മന്ത്രിയുടെ പരാമർശം വിവാദം

ഭോപാൽ : പഹൽഗാം ഭീകരാക്രമണത്തിനു പകരം ചോദിച്ച ഓപ്പറേഷൻ സിന്ദൂറിൽ...

അധിക്ഷേപ ആരോപണം : ദിപിന്‍ ഇടവണ്ണയ്ക്കും മാധ്യമസ്ഥാപനത്തിനുമെതിരെ മാനനഷ്ട ഹര്‍ജി ഫയല്‍ ചെയ്ത് എഡിജിപി എസ് ശ്രീജിത്ത്

തിരുവനന്തപുരം: അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ അധിക്ഷേപ ആരോപണത്തില്‍ നിയമനടപടിയുമായി എഡിജിപി...