‘ഓട്ടോറിക്ഷ ഇന്‍ ദി സ്‌റ്റേറ്റ്’ : കേരളം മുഴുവന്‍ ഓടാൻ പെര്‍മിറ്റില്‍ ഇളവ് നൽകി സര്‍ക്കാര്‍

Date:

തിരുവനന്തപുരം: ഓട്ടോറിക്ഷകള്‍ക്ക് കേരളം മുഴുവന്‍ സര്‍വ്വീസ് നടത്താന്‍ പെര്‍മിറ്റില്‍ ഇളവ് നല്‍കി സര്‍ക്കാര്‍. ‘ഓട്ടോറിക്ഷ ഇന്‍ ദി സ്‌റ്റേറ്റ്’ എന്ന രീതിയില്‍ പെര്‍മിറ്റ് സംവിധാനം മാറ്റും.
ഓട്ടോറിക്ഷ സി.ഐ.ടി.യു യൂണിയന്റെ അപേക്ഷ പരിഗണിച്ച് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് തീരുമാനം. അപകടനിരക്ക് കൂട്ടുമെന്ന മുന്നറിയിപ്പുകള്‍ അവഗണിച്ചുകൊണ്ടാണ് തീരുമാനം.

ജില്ലാ അതിര്‍ത്തിയില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രം യാത്ര ചെയ്യാനായിരുന്നു ഓട്ടോറിക്ഷകളുടെ നിലവിലെ പെര്‍മിറ്റ്. ദീര്‍ഘദൂര യാത്രകള്‍ക്ക് വേണ്ടി രൂപകല്‍പ്പന ചെയ്ത വാഹനമല്ല ഓട്ടോറിക്ഷയെന്നും സീറ്റ് ബെല്‍റ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലെന്നതുമാണ് ഓട്ടോകളെ ജില്ലകളിലും അതിന്റെ പരിധിയിലുമായി നിയന്ത്രിച്ചിരുന്നത്. റോഡുകളില്‍ ഓട്ടോയ്ക്ക് അനുവദിച്ചിരിക്കുന്ന പരമാവധി വേഗം 20 കിലോമീറ്ററാണ്.

പെര്‍മിറ്റില്‍ ഇളവ് ലഭിക്കാനായി ഓട്ടോറിക്ഷ സ്‌റ്റേറ്റ് പെര്‍മിറ്റായി രജിസ്റ്റര്‍ ചെയ്യണം. യാത്രക്കാരുടെ സുരക്ഷ ഡ്രൈവര്‍ ഉറപ്പുവരുത്തണമെന്ന നിബന്ധനയുമുണ്ട്. ഓട്ടോകള്‍ ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടിരുന്നു. അതോറിറ്റി യോഗത്തിലെ ചര്‍ച്ചയില്‍ പങ്കെടുത്തവരും അപകട സാദ്ധ്യത ചൂണ്ടിക്കാട്ടി. പക്ഷെ ഇതെല്ലാം തള്ളിയാണ് പുതിയ തീരുമാനം. ഗതാഗത കമ്മിഷണറും ട്രാഫിക് ചുമതലയുള്ള ഐ.ജിയും അതോറിറ്റി സെക്രട്ടറിയുടെ ചേര്‍ന്നാണ് തീരുമാനമെടുത്തത്.

Share post:

Popular

More like this
Related

‘ഭീകരവാദികളുടെ സഹോദരി’: കേണൽ സോഫിയ ഖുറേഷിക്കെതിരെ ബിജെപി മന്ത്രിയുടെ പരാമർശം വിവാദം

ഭോപാൽ : പഹൽഗാം ഭീകരാക്രമണത്തിനു പകരം ചോദിച്ച ഓപ്പറേഷൻ സിന്ദൂറിൽ...

അധിക്ഷേപ ആരോപണം : ദിപിന്‍ ഇടവണ്ണയ്ക്കും മാധ്യമസ്ഥാപനത്തിനുമെതിരെ മാനനഷ്ട ഹര്‍ജി ഫയല്‍ ചെയ്ത് എഡിജിപി എസ് ശ്രീജിത്ത്

തിരുവനന്തപുരം: അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ അധിക്ഷേപ ആരോപണത്തില്‍ നിയമനടപടിയുമായി എഡിജിപി...

ഓപ്പററേഷൻ സിന്ദൂർ : ‘ബ്രഹ്മോസി’ന് വൻ ഡിമാൻ്റ് ; തൽപ്പരരായി രാജ്യങ്ങളുടെ നിര

ന്യൂഡൽഹി: 'ഓപ്പറേഷൻ സിന്ദൂർ' ഇന്ത്യയുടെ ബ്രഹ്മോസ് ക്രൂയിസ് മിസൈലിനെ ലോകരാഷ്ട്രങ്ങൾക്കിടയിൽ ഏറെ...