ബി ഉണ്ണികൃഷ്ണനെ ടാർഗറ്റ് ചെയ്ത് ആക്രമിക്കാൻ അനുവദിക്കില്ല, നിരുപാധിക പിന്തുണ ; സംഘടനയെ തകർക്കാൻ WCC ശ്രമിക്കുന്നു’: ഫെഫ്ക

Date:

കൊച്ചി : ബി ഉണ്ണികൃഷ്ണനെ ടാർഗറ്റ് ചെയ്ത് ആക്രമിക്കാനാണ് ശ്രമമെന്നും അത് അനുവദിക്കാനാവില്ലെന്നും ഉണ്ണികൃഷ്ണന് നിരുപാധിക പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും ഫെഫ്ക.
സാന്ദ്ര തോമസ് ഫെഫ്ക അംഗമല്ലെന്നും നിർമ്മാതക്കളുടെ സംഘടനയുടെ അംഗമാണെന്നും ഫെഫ്ക പറയുന്നു. സാന്ദ്ര തോമസുമായി നിസ്സഹകരണമില്ലെന്ന് വ്യക്തമാക്കിയ ഫെഫ്ക സാന്ദ്ര ഉൾപ്പെട്ട എല്ലാ പ്രശ്നങ്ങളിലും ഇടപെട്ട് പരിഹാരം കണ്ടുവെന്നും അറിയിച്ചു. ശേഷം നടക്കുന്നത് വ്യക്തിപരമായ ആക്രമണം. നിലവിലെ പ്രശ്നങ്ങളിൽ ബി ഉണ്ണികൃഷ്ണനോട്‌ ഫെഫ്ക നേതൃത്വം വിശദീകരണം തേടി. വിശദീകരണം തൃപ്തികരമാണെന്നും നടപടി എടുക്കേണ്ടതില്ലെന്നും ഫെഫ്ക.

സാന്ദ്ര തോമസിന് ബി ഉണ്ണികൃഷ്ണൻ നല്ലത് മാത്രമേ ചെയ്തിട്ടുള്ളു. എന്നിട്ടും എന്തിന് ഉണ്ണികൃഷ്ണനെ ടാർഗറ്റ് ചെയ്യുന്നു. സാന്ദ്ര എന്ത് കൊണ്ട് സ്വന്തം സംഘടനയിൽ പ്രശ്നങ്ങൾ ഉന്നയിക്കുന്നില്ലെന്ന് ഫെഫ്ക ചോദിച്ചു. ഫെഫ്കക്കെതിരെ പൊതുവികാരമുണ്ടക്കാൻ ശ്രമം നടക്കുന്നുവെന്നും സംഘടനയെ തകർക്കാൻ WCC ഗൂഢാലോചന നടത്തുന്നുവെന്നും ഫെഫ്ക നേതൃത്വം ആരോപിച്ചു. ഫെഫ്ക ഓഫീസിന് മുന്നിൽ സമരം ചെയ്യുന്നവർക്ക് കാര്യം എന്താണെന്ന് പോലും ധാരണയില്ല. പിന്നിൽ ബാഹ്യശക്തികളാണ്. ബി ഉണ്ണികൃഷ്ണൻ രാജി വെച്ചാൽ അവരുടെ പ്രശ്നങ്ങൾ തീരുമോ എന്നും ഫെഫ്ക ചോദിച്ചു. പ്രാഥമിക ചർച്ച നടത്തിയപ്പോൾ തന്നെ സമരം അവസാനിപ്പിച്ചുവെന്ന് നേതൃത്വം വ്യക്തമാക്കി.

Share post:

Popular

More like this
Related

4 ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ

വാഷിംങ്ടൺ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ...

ജമ്മു കശ്മീരിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 3 മരണം; നിരവധി പേരെ രക്ഷപ്പെടുത്തി, മരണ സംഖ്യ കൂടിയേക്കും

ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും...

എറണാകുളത്തിനും യുവമുഖം; എസ്.സതീഷ് സിപിഎം ജില്ലാ സെക്രട്ടറി

കൊച്ചി : സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു....

അന്വേഷണവുമായി സഹകരിക്കുമെന്ന് നടി വിന്‍ സി ; ‘അവരുടേത് ധീരമായ നിലപാട് ‘- മന്ത്രി എം.ബി. രാജേഷ്

പാലക്കാട്: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണവുമായി സഹകരിക്കാമെന്ന് നടി...