ബാബ സിദ്ദിഖി വധം :  പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയ ആൾ അറസ്റ്റിൽ

Date:

മുംബൈ: ബാബ സിദ്ദിഖി വധക്കേസുമായി ബന്ധപ്പെട്ട് പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയ ആൾ അറസ്റ്റിൽ.  വെള്ളിയാഴ്ച നാഗ്പൂരിൽ നിന്നാണ് പനജ് സ്വദേശി സുമിത് ദിനകർ വാഗ് എന്ന 26കാരനെ മഹാരാഷ്ട്ര പൊലീസ്  അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് നടക്കുന്ന 26 -ാമത്തെ അറസ്റ്റാണിത്.

കേസിൽ നേരത്തെ അറസ്റ്റിലായ പ്രതി ഗുർനൈൽ സിങ്ങിന്റെ സഹോദരൻ നരേഷ്കുമാർ സിങ്ങിനും രൂപേഷ് മൊഹോൾ, ഹരീഷ്കുമാർ എന്നിവരുൾപ്പെടെയുള്ള മറ്റ് പ്രതികൾക്കും പണം കൈമാറിയത് സുമിത് ദിനകർ വാഗ് ആണെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. അറസ്റ്റിലായ മറ്റൊരു പ്രതിയായ സൽമാൻ വോറയുടെ പേരിൽ റജിസ്റ്റർ ചെയ്ത പുതിയ സിം കാർഡ് ഉപയോഗിച്ചാണ് ഇന്റർനെറ്റ് ബാങ്കിങ് വഴി ഇയാൾ ഇടപാടുകൾ നടത്തിയിരുന്നത്.

നവംബർ 10ന് ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിൽ നിന്ന് ഷൂട്ടർ ശിവകുമാർ ഗൗതമിനെ അറസ്റ്റ് ചെയ്യാനായതാണ് അന്വേഷണത്തിന് വഴിത്തിരിവായത്. ഒക്ടോബർ 12 മുതൽ ഒളിവിലായിരുന്ന ഗൗതം നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് പിടിയിലാവുന്നത്. അന്വേഷണത്തിൽ ബാന്ദ്ര ഈസ്റ്റിൽ വെടിവയ്പ്പ് നടന്ന സ്ഥലം ശിവകുമാർ ഗൗതം സന്ദർശിച്ചതായും പിന്നീട് സിദ്ദിഖിന്റെ മരണം സ്ഥിരീകരിക്കാൻ ബാന്ദ്ര വെസ്റ്റിലെ ലീലാവതി ആശുപത്രിയിലേക്ക് ഇയാൾ പോയതായും കണ്ടെത്തിയിട്ടുണ്ട്. 

എൻസിപി നേതാവ് ബാബ സിദ്ദിഖി (66) ഒക്‌ടോബർ 12 – നാണ് വെടിയേറ്റ് മരിച്ചത്. മകന്റെ ഓഫീസിൽ നിന്ന് ഇറങ്ങി കാറിൽ കയറാൻ ശ്രമിക്കവെയാണ് അക്രമികൾ വെടിയുതിർത്തത്.
സംഭവത്തിൽ പിടിയിലായവർ തങ്ങൾ ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിലുള്ളവരാണെന്ന് പൊലീസിനോട് പറഞ്ഞിരുന്നു. ആ വഴിക്കുള്ള അന്വേഷണം തുടരുന്നതിനിടയിലാണ് പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയ ആളെ അറസ്റ്റ് ചെയ്യുന്നത്.

Share post:

Popular

More like this
Related

കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശം; ബിജെപി മന്ത്രി വിജയ് ഷായ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിനു പകരം ചോദിച്ച ഓപ്പറേഷൻ സിന്ദൂറിൽ മുൻനിരയിലുണ്ടായിരുന്ന...

ടിആര്‍എഫിനെ ഭീകര സംഘടനാ പട്ടികയില്‍ ഉൾപ്പെടുത്താന്‍ ഇന്ത്യന്‍ നീക്കം; ഐക്യരാഷ്ട്ര സഭയിലേക്ക് ഇന്ത്യ പ്രതിനിധി സംഘം

ന്യൂഡൽഹി : പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ടിആര്‍എഫിനെ ഭീകര സംഘടനകളുടെ...

തുർക്കി സർവ്വകലാശാലയുമായുള്ള കരാർ റദ്ദാക്കി ജെഎൻയു ; തീരുമാനം ദേശീയ സുരക്ഷ മുൻനിർത്തി

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ തുര്‍ക്കി, പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് പ്രവർത്തിച്ചതിന് പിന്നാലെ...