‘ബേബി ജോൺ’ കീര്‍ത്തി സുരേഷിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ; വിജയ് ചിത്രം ‘തെരി’യുടെ ഹിന്ദി റീമേക്ക്

Date:

മലയാളി താരം കീർത്തി സുരേഷ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ്. അറ്റ്‌ലീ ഒരുക്കി
വിജയ്‌ നായകനായ ഹിറ്റ് ചിത്രം ‘തെരി’യുടെ ഹിന്ദി റീമേക്കിലൂടെയാണ് കീർത്തി ബോളിവുഡിൽ വരവറിയിക്കുന്നത്. ‘ബേബി ജോണ്‍’ എന്ന പേരില്‍ റിലീസിനൊരുന്ന ചിത്രത്തിൽ വരുണ്‍ ധവാന്‍ ആണ് നായകൻ.

ജീവയെ നായകനാക്കി 2019 ൽ ‘കീ’ എന്ന ചിത്രമൊരുക്കിയ കലീസ് ആണ് കീർത്തിയുടെ ബോളിവുഡ് ചിത്രത്തിൻ്റെ സംവിധായകൻ. ‘തെരി’ സിനിമയുടെ അതേ ഫോര്‍മാറ്റിലാണ് ഹിന്ദി റീമേക്കും ഒരുക്കിയിട്ടുള്ളത്. ക്രിസ്മസിന് ചിത്രം തിയേറ്ററുകളിലെത്തും.

വിജയ്ക്കൊപ്പം സാമന്തയും എമി ജാക്‌സണുമായിരുന്നു ‘തെരി’യിൽ നായികമാരായിരുന്നത്. ഹിന്ദി റീമേക്കിൽ സാമന്ത അവതരിപ്പിച്ച വേഷമാണ് കീര്‍ത്തി അവതരിപ്പിക്കുന്നത്. എമി ജാക്‌സണ്‍ അവതരിപ്പിച്ച കഥാപാത്രത്തെ വാമിഖ ഗബ്ബി കൈകാര്യം ചെയ്യുന്നു. ജാക വില്ലനായി എത്തുന്നത് ജാക്ക് ഷ്രോഫ്.

2016- ലായിരുന്നു അറ്റ്ലീയുടെ വിജയ് ചിത്രം തെരി തിയേറ്ററുകളെ ഇളക്കിമറിച്ച് പ്രദർശനവിജയം നേടിയത്. വിജയ് അവതരിപ്പിച്ച വിജയ്കുമാര്‍ എന്ന പൊലീസ് ഓഫീസറെ പ്രേക്ഷകർ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു. പ്രിയ അറ്റ്‌ലീ, മുറാദ് ഖേതനി, ജ്യോതി ദേശ്പാണ്ഡെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം ഹിന്ദി ചിത്രം ‘ബേബി ജോണ്‍’ നിര്‍മ്മിക്കുന്നത്.

Share post:

Popular

More like this
Related

ഇന്ത്യൻ വ്യോമാക്രമണത്തിൽ പാക് വ്യോമസേന ചീഫ് ടെക്‌നീഷ്യൻ ഉൾപ്പെടെ 11 സൈനികർ കൊല്ലപ്പെട്ടതായി പാക്കിസ്ഥാൻ

ഇസ്ലാബാബാദ് : ഇന്ത്യൻ ആക്രമണങ്ങളിൽ 11 സൈനികരും 40 സാധാരണക്കാരും കൊല്ലപ്പെട്ടതായി...

നന്തന്‍കോട് കൂട്ടക്കൊലക്കേസിൽ 8 വർഷത്തിന് ശേഷം വിധി ;  കേഡല്‍ ജിന്‍സണ്‍ രാജയ്ക്ക്‌ ജീവപര്യന്തം

തിരുവനന്തപുരം: നന്തന്‍കോട് ഒരേ കുടുംബത്തിലെ നാലുപേരെ കൂട്ടക്കൊലചെയ്ത കേസില്‍ പ്രതി കേഡല്‍...

ട്രംപിൻ്റെ വ്യാപാര ഭീഷണി: പ്രധാനമന്ത്രിക്ക് മൗനം; വിമർശിച്ച് കോൺഗ്രസ്

ന്യൂഡൽഹി : ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വ്യാപാര ബന്ധം വിച്ഛേദിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന്...