കെഎസ്ആർടിസിക്ക് തിരിച്ചടി ; ‘സ്വകാര്യ ബസ്സുകൾക്ക് 140 കിലോമീറ്റനപ്പുറവും ഓടാം’ – ഹൈക്കോടതി ഉത്തരവ്‌

Date:

കൊച്ചി : സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിലധികം ഓടുന്നതിന് പെർമിറ്റ് അനുവദിക്കേണ്ടെന്ന മോട്ടോർ വെഹിക്കിൾ സ്കീമിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. സ്വകാര്യ ബസുടമകൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. 140 കിലോമീറ്ററിലധികം സ്വകാര്യ ബസുകൾക്ക് പെർമിറ്റ് നൽകാതിരിക്കുന്ന സ്കീം നിയമപരമല്ലെന്ന സ്വകാര്യബസുടമകളുടെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. 140 കിലോമീറ്ററിലധികമുള്ള റൂട്ടുകളിൽ താത്കാലിക പെർമിറ്റ് നിലനിർത്താൻ സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. പുതിയ ഉത്തരവ് കെഎസ്ആർടിസിക്ക് തിരിച്ചടിയായി.

2023 മേയ് മൂന്നിനാണ് 140 കിലോമീറ്ററിലേറെ ദൈർഘ്യമുള്ള സ്വകാര്യബസുകളുടെ സർവീസ് റദ്ദാക്കി സർക്കാർ ഉത്തരവിട്ടത്. പിന്നീടാണ് സ്വകാര്യ ബസുടമകൾ ഹൈക്കോടതിയെ സമീപിച്ചതും താത്കാലികമായി ഈ ഉത്തരവിൽ ഇളവ് നേടുകയും ചെയ്തത്.

റൂട്ട് ദേശസാൽകൃതമാക്കുന്നതിന്റെ ഭാഗമായാണ് മോട്ടോർ വാഹന വകുപ്പ് 2022 ഒക്ടോബറിൽ ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. അന്തിമ വിജ്ഞാപനത്തിലെ കാലതാമസവും യാത്രാക്ലേശവും പരിഗണിച്ച് ഇത് നടപ്പാക്കുന്നത് നാലു മാസത്തേക്ക് നീട്ടുകയും സ്വകാര്യ ബസുകൾക്ക് താത്കാലിക പെർമിറ്റ് നൽകുകയുമായിരുന്നു. ഇതിന്റെ കാലാവധി അവസാനിച്ച മുറയ്ക്കാണ് പെർമിറ്റുകൾ റദ്ദാക്കിയത്. തുടർന്ന് താത്കാലിക പെർമിറ്റ് അനുവദിക്കാൻ സാധിക്കില്ലെന്നായിരുന്നു എം.വി.ഡിയുടെ നിലപാട്.

പെർമിറ്റ് കാലാവധി അവസാനിച്ചതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പ് സംസ്ഥാനത്ത് ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ പാടില്ലായെന്ന് നോട്ടിഫിക്കേഷൻ നൽകി. ഇതിനെതിരേ ചില ബസ് ഉടമകൾ കോടതിയെ സമീപിച്ച് താത്കാലിക സ്റ്റേ വാങ്ങിയിരുന്നു. ദീർഘദൂര റൂട്ടുകളിൽ സ്വകാര്യ ഓപ്പറേറ്റർമാർക്ക് പെർമിറ്റ് നൽകുന്നത് വൻസാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് കെ.എസ്.ആർ.ടി.സി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു.

സ്വകാര്യബസുകൾ ഓടുന്ന റൂട്ടുകളിൽ 2023 മാർച്ച് മുതൽ കെ.എസ്.ആർ.ടി.സി. 260-ൽ അധികം സർവീസുകൾ ഓടിച്ചിരുന്നു. ദീർഘദൂരബസുകൾ ഓടിക്കാനുള്ള ‘ഫ്ലീറ്റ് ഓണർ’ പദവി സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി.ക്കുമാത്രമാണുള്ളത്. ഇതുപ്രകാരം സ്വകാര്യബസുകളുടെ കൈവശമുള്ള ദീർഘദൂര പെർമിറ്റുകൾ കാലാവധി തീരുന്നതനുസരിച്ച് കെ.എസ്.ആർ.ടി.സി.ക്ക് കൈമാറണം. ഓടിയിരുന്ന റൂട്ടിൽ 140 കിലോമീറ്ററായി സ്വകാര്യബസുകളുടെ പെർമിറ്റ് ചുരുക്കും. പെർമിറ്റുകൾ റദ്ദാക്കി കെ.എസ്.ആർ.ടി.സി.ക്ക് കൈമാറേണ്ട ചുമതല മോട്ടോർവാഹനവകുപ്പിനാണ്.

Share post:

Popular

More like this
Related

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...

പാർലമെൻ്റ് സമ്മേളനം ജനുവരി 31 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ...