ബംഗളുരുവിൽ യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ച സംഭവം: പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

Date:

ബംഗളുരു : ബംഗളുരുവിൽ യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ച പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. മഹാലക്ഷ്മി കൊലക്കേസിലെ പ്രതിയായ മുക്തി രഞ്ജൻ റോയിയെയാണ് ഒഡിഷയിൽ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇയാൾ മരത്തിൽ തൂങ്ങിമരിച്ചതായാണ് റിപ്പോർട്ട്.

മഹാലക്ഷ്മിയെ കൊലപ്പെടുത്തിയത് താനാണെന്ന് സമ്മതിച്ച് റോയി എഴുതിയ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തിയതായി ഒഡീഷ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് ലോ ആൻഡ് ഓർഡർ സഞ്ജയ് കുമാർ പറഞ്ഞു. ആത്മഹത്യാ കുറിപ്പിൻ്റെ അടിസ്ഥാനത്തിൽ ക്രൂരമായ കൊലപാതക കേസിലെ പ്രതി ഇയാളാണെന്ന് ബംഗളൂരു പോലീസ് സ്ഥിരീകരിച്ചു. ഇയാളുടെ മരണത്തിൽ ഒഡീഷ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സെപ്തംബർ 21 നാണ് ബെംഗളൂരുവിലെ വയലിക്കാവിലെ വിനായക നഗറിലെ വാടക വീട്ടിൽ മഹാലക്ഷ്മിയുടെ മൃതദേഹം വെട്ടിമുറിച്ച നിലയിൽ കണ്ടെത്തിയത്. മഹാലക്ഷ്മിയുടെ സഹപ്രവർത്തകനായിരുന്ന റോയി കേന്ദ്രീകരിച്ചായിരുന്നു ആദ്യം മുതലേ പൊലീസ് അന്വേഷണം നീങ്ങിയത്. സെയിൽസ് വുമണായി ജോലി ചെയ്യുകയായിരുന്നു മഹാലക്ഷ്മി. 2023 മുതൽ മഹാലക്ഷ്മിയുടെ സുഹൃത്തായിരുന്നു റോയി. ഇരുവരും ഒരേ മാളിലാണ് ജോലി ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

മുക്തി രഞ്ജൻ റോയിയാണ് മുഖ്യപ്രതിയെന്ന് തിരിച്ചറിഞ്ഞ ബംഗളൂരു പൊലീസ്, ഇയാളെ കണ്ടെത്തുന്നതിനായി വ്യാപകമായ തിരച്ചിൽ ആരംഭിച്ചിരുന്നു. കുറ്റകൃത്യം ചെയ്ത ശേഷം റോയ് ഒളിവിൽ പോകുന്നതിന് മുമ്പ് സഹോദരനുമായി ബന്ധപ്പെട്ടിരുന്നു. പൊലീസ് ഇയാളുടെ പാത പിന്തുടർന്നിരുന്ന് അന്വേഷണം ഊർജ്ജിതമാക്കി ഒഡീഷയിലെത്തിയപ്പോയാണ് മരിച്ച നിലയിൽ പ്രതിയെ കണ്ടെത്തിയത്.

ആറ് വർഷത്തെ ദാമ്പത്യത്തിന് ശേഷം അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് വേർപിരിഞ്ഞ് മഹാലക്ഷ്മി ഒറ്റക്കാണ് താമസമെന്ന് ഭർത്താവ് ഹേമന്ത് ദാസ് പറഞ്ഞു. മഹാലക്ഷ്മി താമസിക്കുന്ന ഒന്നാം നിലയിലെ വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നു എന്ന് വീട്ടുടമ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് താൻ മഹാലക്ഷ്മിയുടെ അമ്മയെ വിവരം പറഞ്ഞെന്നും പോയി നോക്കിയപ്പോഴാണ് മൃതദേഹം വെട്ടിമുറിച്ച് ഫ്രിഡ്ജിൽ നിറച്ച നിലയിൽ കണ്ടെത്തിയതെന്നുമാണ് ഹേമന്ത് പറഞ്ഞത്.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

Share post:

Popular

More like this
Related

സംസ്ഥാനത്ത് വയോജന കമ്മീഷന്‍ രൂപവത്കരിക്കുന്നു –  മന്ത്രി ഡോ. ആർ. ബിന്ദു

തിരുവനന്തപുരം: അവഗണനയും ചൂഷണവും നേരിടുന്ന വയോജനങ്ങളുടെ ഉത്കണ്ഠകൾ പരിഗണിച്ച് അവ പരിഹരിക്കാൻ...

നവീൻ ബാബുവിന്‍റെ മരണം: കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം; സർക്കാരിനോടും സിബിഐയോടും നിലപാട് തേടി

കൊച്ചി: എ‍ഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കേസ് ഡയറി ഹാജരാക്കാൻ...

ജെയ് ഭട്ടാചാര്യ ഇനി യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടർ; നാമനിർദ്ദേശം ചെയ്ത് ട്രംപ്

വാഷിങ്ടൻ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടറായി ജെയ് ഭട്ടാചാര്യയെ നാമനിർദ്ദേശം...