ചെങ്ങന്നൂർ : ചെറിയനാട് ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിന് പരോൾ അനുവദിച്ച് സംസ്ഥാന സർക്കാർ. 15 ദിവസത്തേക്കാണ് പരോൾ. 14 വർഷത്തെ ശിക്ഷാ കാലയളവിൽ ഇതുവരെ അഞ്ഞൂറ് ദിവസത്തെ പരോൾ ലഭിച്ചു. മൂന്നുദിവസം യാത്രയ്ക്കും അനുവാദം നൽകിയിട്ടുണ്ട്. ഷെറിന് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കമുണ്ടായിരുന്നെങ്കിലും വിവാദമായതിനാൽ സർക്കാർ പിൻവാങ്ങുകയായിരുന്നു
2009 നവംബര്‍ 8 നാണ് ചെങ്ങന്നൂര്‍ സ്വദേശി ഭാസ്‌കര കാരണവര്‍ കൊല്ലപ്പെട്ടത്. കേസിലെ ഒന്നാം പ്രതിയായിരുന്നു ഷെറിന്‍. ഭാസ്‌കര കാരണവരുടെ മകന്റെ ഭാര്യയായിരുന്നു ഷെറിന്‍. മരുമകള്‍ ഷെറിനും കാമുകനും ചേര്‍ന്നാണ് അമേരിക്കന്‍ മലയാളിയായ ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയത്.