അബുദാബി : ഞായറാഴ്ച നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സമ്മാനം നേടിയത് മലയാളി. 46 കോടിയോളം രൂപ( 20 ദശലക്ഷം ദിർഹം) സമ്മാനം ലഭിച്ച മലയാളിയായ പ്രിൻസ് കൊലശ്ശേരി സബാസ്റ്റ്യൻ എട്ട് വർഷമായി ഷാർജയിലാണ്.

ഭാഗ്യം കൈവന്ന വിവരം സുഹൃത്തുക്കളിൽ നിന്നാണ് ആദ്യം അറിഞ്ഞതെന്ന് പ്രിൻസ് പറഞ്ഞു. എങ്കിലും കേട്ടപാടെവിശ്വസിച്ചില്ല. ഷോ അവതാരകരായ റിച്ചഡിൽ നിന്ന് ബൗച്രയിൽ നിന്നും ഫോൺ കോൾ ലഭിച്ചപ്പോഴാണ് വിശ്വാസമായത്. ഒക്‌ടോബർ 4-നാണ് ഭാഗ്യം കൊണ്ടുവന്ന 197281 എന്ന നമ്പറിലുള്ള ടിക്കറ്റ് വാങ്ങിയത്. സമ്മാനത്തുക തന്‍റെ പത്ത് സഹപ്രവർത്തകരുമായി പങ്കിടുമെന്ന് പ്രിൻസ് പറഞ്ഞു.