കോഴിക്കോട് : കൊടുവള്ളി പോലീസ് സ്റ്റേഷനില്‍ ഇന്‍സ്‌പെക്ടറുടെ പിറന്നാള്‍ ആഘോഷിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ. കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്ന വിഡിയോ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു. സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിഡിയോ വ്യാപകമായി ചര്‍ച്ചയാകുന്നതിനിടെ
സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. ഇന്‍സ്‌പെക്ടര്‍ കെ പി അഭിലാഷിന് വീഴ്ച സംഭവിച്ചതായാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.
ഹാപ്പി ബര്‍ത്ത് ഡെ ബോസ് എന്ന ടൈറ്റിലോടെയാണ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് പിസി ഫിജാസ് വീഡിയോ പങ്കുവെച്ചത്. ചട്ടലംഘനം നടന്നായി സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയ റിപ്പോർട്ട് താമരശ്ശേരി ഡിവൈഎസ്പിക്ക് കൈമാറി.