ഭോപ്പാൽ : മധ്യപ്രദേശിലെ എട്ടുവരിപ്പാതയില്‍ യുവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് ബിജെപി നേതാവ് മനോഹര്‍ലാല്‍ ധാക്കഡ്. ഇതിന്റ ദൃശ്യങ്ങൾ സിസിടിവിയിൽ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് സംഭവം വിവാദമായി. . ധാക്കഡിന്റെ ഭാര്യ ബിജെപി പിന്തുണയുള്ള ഒരു ജില്ലാ രാഷ്ട്രീയ പ്രവർത്തയാണെന്നത് ബിജെപി ഏറെ കുഴപ്പത്തിലായി. ഒടുവിൽ, വിവാദത്തെ തുടർന്ന് മനോഹര്‍ലാല്‍ ധാക്കഡിനെ തള്ളി ബിജെപി പാര്‍ട്ടി നേതൃത്വം രംഗത്തെത്തി.
പുതുതായി നിര്‍മ്മിച്ച ഡല്‍ഹി-മുംബൈ എട്ടുവരി പാതയില്‍ ഇയാള്‍ യുവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പൊതുസ്ഥലത്ത് അനാശാസ്യ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ മനോഹര്‍ ധാക്കഡിനെതിരെ കേസെടുത്തിട്ടുണ്ട്. ബിഎന്‍എസ് വകുപ്പിലെ സെക്ഷന്‍ 296, 285, 3(5) എന്നിവ പ്രകാരമാണ് കേസ്.
ഈ മാസം 13നാണ് പാതയില്‍ സ്ഥാപിച്ച സിസിടിവിയില്‍ സംഭവത്തിൻ്റെ ദൃശ്യങ്ങൾ പതിഞ്ഞത്. ഇരുവര്‍ക്കും സമീപം നിര്‍ത്തിയിട്ട കാറിന്റെ നമ്പര്‍ പ്ലേറ്റും വിഡിയോയില്‍ വ്യക്തമാണ്. കാര്‍ മനോഹര്‍ ലാല്‍ ധാക്കഡിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.