‘തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി പണമൊഴുക്കി’ ; തുടർ നടപടി ആവശ്യപ്പെട്ട് മുൻ ഡിജിപി തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്ത് പുറത്ത്

Date:

തൃശൂർ : കൊടകര കുഴല്‍പ്പണ കേസിൽ മുൻ ഡിജിപി അനിൽ കാന്ത് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിന്‍റെ പകര്‍പ്പ് പുറത്ത്. തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി പണമൊഴുക്കിയെന്ന് വ്യക്തമാക്കിയാണ് അന്നത്തെ സംസ്ഥാന പോലീസ് മേധാവി കത്ത് നൽകിയത്. കുഴൽപ്പണത്തിന്‍റെ മൂന്നരക്കോടി കൊടകരയിൽ വെച്ച് തട്ടിച്ച കാര്യവും കത്തിൽ പറയുന്നുണ്ട്.

ബിജെപി തെരഞ്ഞെടുപ്പിലേക്കായി നിയമവിരുദ്ധമായി കർണ്ണാടകയിൽ നിന്ന് 41.40 കോടി എത്തിച്ചുവെന്നും സംഭവത്തിൽ തുടര്‍നടപടി എടുക്കണമെന്നും കത്തിൽ ഡിജിപി ആവശ്യമുന്നയിച്ചിട്ടുമുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥൻ കൊച്ചിയിലെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനും ആദായ നികുതി വകുപ്പിനും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന വിവരവും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

2021 ആഗസ്റ്റ് ഒമ്പതിനാണ് ചീഫ് ഇലക്ട്രൽ ഓഫീസര്‍ക്ക് ഡിജിപി കത്ത് നൽകിയത്. 2021ലെ കേരള നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി ഭാരവാഹികളുടെ അറിവോടെയാണ് ഈ പണം എത്തിയതെന്നുമാണ് കത്തിൽ വെളിപ്പെടുത്തുന്നത്.

Share post:

Popular

More like this
Related

ബന്ദികളുടെ കാര്യത്തിൽ ഉറപ്പ് വേണം ; 602 പലസ്തീൻ തടവുകാരുടെ മോചനം നീട്ടിവെച്ച് ഇസ്രയേൽ

ജറുസലേം: ആദ്യഘട്ട ബന്ദി കൈമാറ്റത്തിന്റെ ഭാഗമായുള്ള 602 പലസ്തീൻ തടവുകാരുടെ മോചനം...

കോൺഗ്രസിന് താക്കീതുമായി ശശി തരൂർ ; പാർട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക്...

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു...

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക്...