2023-24ൽ ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത് ബിജെപിയ്ക്ക്, മുൻ വർഷത്തേക്കാൾ മൂന്നിരട്ടി ; കോൺഗ്രസിനെ തള്ളി രണ്ടാം സ്ഥാനത്ത് ബിആർഎസ്

Date:

ന്യൂഡൽഹി : 2023-24 കാലയളവിൽ ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത് ബി.ജെ.പിക്ക്. ഏകദേശം 2,244 കോടി രൂപ. 2022-23 ൽ ലഭിച്ച തുകയുടെ മൂന്നിരട്ടിയിലധികമാണ് ഇത് എന്നാണ് കണക്ക്. മുൻ വർഷം 289 കോടി രൂപ സംഭാവനയായി നേടിയ കോൺഗ്രസിനെ പിന്തള്ളി കെ ചന്ദ്രശേഖർ റാവുവിൻ്റെ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്)യാണ് 2023-24 ൽ രണ്ടാം സ്ഥാനത്ത്. 580 കോടി രൂപയാണ് ബിആർഎസിന് ലഭിച്ചത്.

മുൻ വർഷത്തെ അപേക്ഷിച്ച്, 2023 – 24 കാലഘട്ടത്തിൽ 20,000 രൂപയും അതിനുമുകളിലും സംഭാവനയായി 79.9 കോടി രൂപ മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ, ബിജെപിയുടെ സംഭാവന കോൺഗ്രസിനേക്കാൾ 776.82 % കൂടുതലാണെന്നർത്ഥം.

തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫ് ഇന്ത്യ (ഇസിഐ) വെബ്സൈറ്റിലെ കണക്കുകൾ പ്രകാരം ബിജെപിക്കും കോൺഗ്രസിനും ഏറ്റവും കൂടുതൽ സംഭാവന നൽകിയത് പ്രൂഡൻ്റ് ഇലക്ടറൽ ട്രസ്റ്റാണ്.  ബിജെപിക്ക് 723 കോടിയും കോൺഗ്രസിന് 156 കോടിയും പ്രൂഡൻ്റ് ഇലക്ടറൽ ട്രസ്റ്റിൽ നിന്ന് ലഭിച്ചു.

പ്രൂഡൻ്റ് ഇലക്ടറൽ ട്രസ്റ്റ് 2023-24ൽ ബിആർഎസിനും ജഗൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസിനും യഥാക്രമം 85 കോടി രൂപയും 62.5 കോടി രൂപയും സംഭാവന നൽകി. തെലങ്കാനയിലും ആന്ധ്രാപ്രദേശിലും യഥാക്രമം അധികാരം നിലനിർത്താൻ ഇരു പാർട്ടികൾക്കും കഴിഞ്ഞില്ല.

എഎപിയ്ക്ക് 2023-24ൽ 11.1 കോടി രൂപ സംഭാവന ലഭിച്ചു. കഴിഞ്ഞ വർഷം എഎപിക്ക് 37.1 കോടി രൂപ ലഭിച്ചിരുന്നു. മുൻവർഷത്തെ 6.1 കോടിയിൽ നിന്ന് 2023-24ൽ 7.6 കോടിയായി സിപിഎം സംഭാവനകൾ ഉയർന്നു.

ഈ വർഷം ഫെബ്രുവരിയിൽ സുപ്രീം കോടതി ഇലക്ടറൽ ബോണ്ട് പദ്ധതി റദ്ദാക്കിയതിന് ശേഷം വിവിധ രാഷ്ട്രീയ പാർട്ടികൾ സ്വീകരിച്ച സംഭാവനകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഭരണഘടനാ വിരുദ്ധം എന്ന് വിശേഷിപ്പിച്ച സുപ്രീം കോടതി, രാഷ്ട്രീയ പാർട്ടികൾക്ക് അജ്ഞാത സംഭാവനകൾ അനുവദിക്കുന്ന ഇലക്ടറൽ ബോണ്ട് പദ്ധതി പൗരന്മാരുടെ വിവരാവകാശത്തെ ലംഘിക്കുകയും അഭിപ്രായ സ്വാതന്ത്ര്യത്തെയും അഭിപ്രായ പ്രകടനത്തെയും തടസ്സപ്പെടുത്തുകയും ചെയ്യുന്നതായി നിരീക്ഷിച്ചു. ദാതാക്കളെയും അവർ സംഭാവന ചെയ്ത തുകയും സ്വീകർത്താക്കളെയും വെളിപ്പെടുത്താൻ തിരഞ്ഞെടുപ്പ് നിരീക്ഷണ സമിതിയെ സുപ്രീം കോടതി നിർബന്ധിച്ചിരുന്നു.

Share post:

Popular

More like this
Related

‘കൊൽക്കത്തയിലേക്ക് ചാവേർ ബോംബുകളെ അയയ്ക്കും’ :  പരസ്യമായി ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതൻ

കൊൽക്കത്തയിൽ ചാവേർ ആക്രമണങ്ങൾക്ക് പരസ്യമായി ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതൻ...

അബദ്ധത്തിൽ അതിർത്തി കടന്ന് പാക്കിസ്ഥാൻ കസ്റ്റഡിയിലായ ബിഎസ്എഫ് ജവാനെ തിരിച്ച് അയച്ചു

ന്യൂഡൽഹി : അബദ്ധത്തിൽ അതിർത്തി കടന്നതിന് പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാൻ...

അരുണാചൽ പ്രദേശിൻ്റെ പേര് മാറ്റാൻ ചൈന ; എതിർത്ത് ഇന്ത്യ

ന്യൂഡൽഹി : അരുണാചൽ പ്രദേശിലെ നിരവധി സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ...