യൂറോപ്പിൽ ബോറിസ് കൊടുങ്കാറ്റിൻ്റെ വിളയാട്ടം ; മധ്യ–കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ വെള്ളപ്പൊക്കത്തിലമർന്നു

Date:

( Photo Courtesy : BBC )

വാർസോ : യൂറോപ്പിൽ നാശം വിതച്ച് ബോറിസ് കൊടുങ്കാറ്റിൻ്റെ വിളയാട്ടം കൊടുക്കാറ്റ് മൂലമുണ്ടായ പേമാരിയിൽ മധ്യ, കിഴക്കൻ യൂറോപ്പ്. ഓസ്ട്രിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ഹംഗറി, സ്ലോവാക്ക്യ, റൊമാനിയ എന്നീ രാജ്യങ്ങൾ കനത്ത നാശം നേരിട്ടു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വെള്ളപ്പൊക്കത്തിൽ ആറ് പേർ മരിച്ചതായാണ് റിപ്പോർട്ട്. പോളണ്ടിലും ഓസ്ട്രേലിയയിലും ചെക്ക് റിപ്പബ്ലിക്കിലുമായി 10,000-ത്തിലധികം ആളുകളെ ഒഴിപ്പിച്ചു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ കിഴക്കൻ യൂറോപ്പ് കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ബോറിസ് കൊടുങ്കാറ്റിനെ തുടർന്ന് ഉണ്ടായിരിക്കുന്നത്.

lചെക്ക് റിപ്പബ്ലിക് അതിർത്തിക്കടുത്തുള്ള ചരിത്രപ്രസിദ്ധമായ പോളിഷ് പട്ടണമായ ഗ്ലൂക്കോളാസിയിൽ വെള്ളപ്പൊക്കത്തിനിടെ പാലം തകർന്നു. പോളണ്ടിലെ കാലാവസ്ഥാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ റിപ്പോർട്ട് പ്രകാരം, ഒരു പ്രാദേശിക അണക്കെട്ട് തകർന്നിട്ടുണ്ട. തുടർന്ന് പർവ്വത നഗരമായ സ്ട്രോണി സ്ലാസ്കിയിൽ ഒരു വീട് ഒലിച്ചുപോയി. പോളണ്ടിൽ നിന്ന് റൊമാനിയയിലേക്ക് ഒഴുകുന്ന പല നദികളും കരകവിഞ്ഞൊഴുകുകയാണ്. റൊമാനിയയിൽ മാത്രം നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി.

ഓസ്ട്രിയയിലെ വെള്ളപ്പൊക്ക രക്ഷാപ്രവർത്തനത്തിനിടെ ഒരു അഗ്നിശമന സേനാംഗം മരിക്കുകയും പോളണ്ടിൽ ഒരാൾ മുങ്ങിമരിക്കുകയും ചെയ്തു. ഏറ്റവും കൂടുതൽ മഴ പെയ്ത ചെക്ക് റിപ്പബ്ലിക്കിലുണ്ടായ വെള്ളപ്പൊക്കത്തിൽ കാണാതായ നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ചെക്ക് റിപ്പബ്ലിക്കിലെ നോർത്ത് മൊറാവിയയിലെ നദിയിലേക്ക് കാർ ഒഴുകി പോയി മൂന്ന് പേരെ കാണാതായി.

ബോറിസ് കൊടുങ്കാറ്റിനെ തുടർന്ന് ഇതിനകം തന്നെ മധ്യ, കിഴക്കൻ യൂറോപ്പിലുടനീളം തീവ്രമായ മഴയാണ് പെയ്തിരിക്കുന്നത്. തിങ്കളാഴ്ച വരെ മേഖലയിൽ കനത്ത പേമാരിയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

Share post:

Popular

More like this
Related

അബുദാബിയിൽ ജങ്ക് ഫുഡ് നിരോധിച്ചു; സ്കൂളുകളിലും കാന്‍റീനുകളിലും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾനടപ്പാക്കുന്നു

വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഭക്ഷണ സേവനങ്ങൾ നൽകുന്ന സ്കൂളുകൾ ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണം...

ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് കോടതി

പാക്കോട് : യോഗാചാര്യൻ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട്...

‘അച്ഛന് അസുഖം വന്നപ്പോൾ ഗോമൂത്രം കുടിപ്പിച്ചു, 15 മിനുട്ട് കൊണ്ട് പനിമാറി’ ; വിചിത്രവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ

ചെന്നൈ: ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന അവകാശവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ...