സംഘർഷം അവസാനിപ്പിച്ചില്ലെങ്കില്‍ ഞങ്ങള്‍ ഒരു വ്യാപാരവും ചെയ്യില്ലെന്ന അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങി ഇരു രാജ്യങ്ങളും; ഇന്ത്യ- പാക് വെടിനിര്‍ത്തലില്‍ വീണ്ടും ട്രംപിൻ്റെ അവകാശവാദം

Date:

വാഷിംങ്ടൺ : ഇന്ത്യ- പാക് വെടിനിര്‍ത്തലില്‍ വീണ്ടും അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആണവായുധ സംഘര്‍ഷം ഒഴിവാക്കിയെന്നും ഇന്ത്യ-പാക് വെടിനിര്‍ത്തലിന് സമ്മര്‍ദം ചെലുത്തിയെന്നും ട്രംപ് പറയുന്നു. ഇരു രാജ്യങ്ങളുമായും വ്യാപാരം ലക്ഷ്യമെന്നും ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി.

ഇരുരാജ്യങ്ങളുമായും വ്യാപാരം വാഗ്ദാനം ചെയ്തുവെന്നും സംഘര്‍ഷം കുറഞ്ഞില്ലെങ്കില്‍ യുഎസുമായി വ്യാപാരം നടത്താന്‍ കഴിയില്ലെന്നും പറഞ്ഞതായാണ് ട്രംപ് വ്യക്തമാക്കുന്നത്. നിങ്ങളുമായി ഞങ്ങള്‍ക്ക് ഒരുപാട് വ്യാപാരം ചെയ്യാനുണ്ട്. അതുകൊണ്ട് അവസാനിപ്പിക്കൂ. നിങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഞങ്ങള്‍ ഒരു വ്യാപാരവും ചെയ്യില്ല. അതോടെ അവര്‍ നിര്‍ത്തുകയായിരുന്നു – എന്നാണ് ട്രംപിന്റെ വാക്കുകള്‍.

പല കാരണങ്ങള്‍ കൊണ്ടാണ് അവര്‍ ഇത് ചെയ്തത്. എന്നാല്‍ വ്യാപാരമെന്നത് വളരെ വലിയ കാര്യമാണ്. ഇന്ത്യയുമായും പാകിസ്താനുമായും ഞങ്ങള്‍ ധാരാളം വ്യാപാരം നടത്താന്‍ പോകുന്നു. ഇന്ത്യയുമായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിവരികയാണ്. പാകിസ്താനുമായും ഉടനെ ചര്‍ച്ചകള്‍ നടക്കും – ട്രംപ് പറഞ്ഞു. ഒരു ആണവ സംഘര്‍ഷ സാധ്യതകൂടിയാണ് തങ്ങള്‍ അവസാനിപ്പിച്ചതെന്നും ട്രംപ് പറഞ്ഞു. ഒരു ആണവസംഘര്‍ഷമാണ് ഞങ്ങള്‍ അവസാനിപ്പിച്ചത്. ആണവസംഘര്‍ഷം സംഭവിച്ചിരുന്നെങ്കില്‍ ലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുമായിരുന്നു. അതുകൊണ്ട് തന്നെ ഇത് ഒഴിവാക്കാന്‍ സാധിച്ചതില്‍ എനിക്ക് അഭിമാനമുണ്ട് – ട്രംപ്

Share post:

Popular

More like this
Related

ട്രംപിൻ്റെ വ്യാപാര ഭീഷണി: പ്രധാനമന്ത്രിക്ക് മൗനം; വിമർശിച്ച് കോൺഗ്രസ്

ന്യൂഡൽഹി : ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വ്യാപാര ബന്ധം വിച്ഛേദിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന്...

ഐപിഎൽ മത്സരങ്ങൾ ശനിയാഴ്ച പുനരാരംഭിക്കും; ഫൈനൽ ജൂൺ 3ന്

iഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ ശനിയാഴ്ച പുനരാരംഭിക്കുമെന്ന് ബിസിസിഐ അറിയിച്ചു. ആറ് വേദികളിലായാണ്...

ഇന്ത്യ-പാക് പ്രശ്നത്തിൽ മധ്യസ്ഥത മാത്രമല്ല, നേരിട്ടുള്ള ചർച്ചയ്ക്കും തയ്യാറെന്ന് യുഎസ്

വാഷിംങ്ടൺ: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, യുകെ വിദേശകാര്യ സെക്രട്ടറി...