കൊച്ചി: കൈക്കൂലിക്കേസിൽ വിജിലന്‍സ് അറസ്റ്റ് ചെയ്ത കൊച്ചി കോര്‍പ്പറേഷന്‍ വൈറ്റില സോണ്‍ ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ എ. സ്വപ്നയുടെ സഹപ്രവര്‍ത്തകരിലേക്കും അന്വേഷണം നീളും. ഇവരെ ചോദ്യം ചെയ്യാനുള്ള നടപടികൾ വിജിലന്‍സ് തുടങ്ങിക്കഴിഞ്ഞു. തുടർന്ന് കൂടുതല്‍ അറസ്റ്റും ഉണ്ടായേക്കും.
സ്വപ്നയുടെ ബാങ്ക് ഇടപാടുകളോടൊപ്പം അവർ അനുവദിച്ച കെട്ടിടനിര്‍മ്മാണ പെര്‍മിറ്റുകളും വിജിലന്‍സ് പ്രത്യേകം പരിശോധിക്കുകയാണ്. രണ്ട് ദിവസമായി വിജിലന്‍സ് ചോദ്യം ചെയ്യുന്ന സ്വപ്നയെ കസ്റ്റഡി കാലാവധി തീരുന്ന വ്യാഴാഴ്ച വിജിലന്‍സ് സംഘം കോടതിയില്‍ ഹാജരാക്കും. കെട്ടിടനിര്‍മ്മാണ പെര്‍മിറ്റിന് കൈക്കൂലി വാങ്ങുന്നതിനിടെ കഴിഞ്ഞ ബുധനാഴ്ചയാണ് മണ്ണുത്തി പൊള്ളന്നൂര്‍ സ്വദേശിനിയായ സ്വപ്ന വിജിലന്‍സ് പിടിയിലായത്.