ലോകപ്രശസ്തമായ തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡു ഉണ്ടാക്കുവാൻ പോത്തിന്റെ നെയ്യ് ഉപയോഗിച്ചിരുന്നുവെന്ന് ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചതായി ആന്ധ്രപ്രദേശ് ഭരണകക്ഷിയായ തെലുങ്ക് ദേശം പാർട്ടി അവകാശപ്പെട്ടു. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാര്‍ തിരുപ്പതി ക്ഷേത്രത്തിലെ ലഡു പ്രസാദം തയ്യാറാക്കാന്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചതെന്ന ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ആരോപണം ശരിവെയ്ക്കുന്നതായി ലാബ് റിപ്പോർട്ട് ‘
ഗുജറാത്ത് ആസ്ഥാനമായുള്ള കന്നുകാലി ലബോറട്ടറിയായ NDDB CALF ലിമിറ്റഡ് പ്രസാദത്തിലെ മായം കണ്ടെത്തുന്നതിനായി നെയ്യിന്റെ സാമ്പിളുകൾ ശേഖരിച്ചിരുന്നുവെന്നും, പരിശോധനയിൽ പ്രസാദത്തിൽ ഉപയോഗിച്ചിരുന്ന നെയ്യിൽ പോത്തിന്റെ നെയ്യിന്റെ സാന്നിധ്യം കണ്ടെത്തിയതായി പാർട്ടി വക്താവ് അനം വെങ്കട രമണ റെഡ്ഡി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രസ്തുത ലാബ് റിപ്പോർട്ടും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പ്രദർശിപ്പിച്ചു. ഗുജറാത്തിലെ ആനന്ദിലുള്ള നാഷണൽ ഡയറി ഡെവലപ്‌മെൻ്റ് ബോർഡിലെ (NDDB) സെൻ്റർ ഫോർ ഒരു മൾട്ടി ഡിസിപ്ലിനറി അനലിറ്റിക്കൽ ലബോറട്ടറിയാണ് അനാലിസിസ് ആൻഡ് ലേണിംഗ് ഇൻ ലൈവ്‌സ്റ്റോക്ക് ആൻഡ് ഫുഡ് (CALF).
അതേസമയം നേരത്തെ കഴിഞ്ഞ നാല് വർഷമായി തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ബോർഡ് തങ്ങളിൽ നിന്ന് നെയ്യ് വാങ്ങിയിട്ടില്ലെന്ന് കർണാടക മിൽക്ക് ഫെഡറേഷനും വ്യക്തമാക്കിയിരുന്നു.
എന്നാൽ, ആന്ധ്രാപ്രദേശിൽ ചന്ദ്രബാബു നായിഡുവിൻ്റെ നേതൃത്വത്തിലുള്ള തെലുങ്കുദേശം പാർട്ടി (ടിഡിപി) സർക്കാർ അധികാരമേറ്റതു മുതൽ നന്ദിനി നെയ്യ് നൽകിയിട്ടുണ്ടെന്ന് ബോർഡ് വ്യക്തമാക്കി. തിരുമലയിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ എത്തുന്ന കോടിക്കണക്കിന് ഭക്തര്‍ക്ക് വിതരണം ചെയ്യുന്ന പ്രസാദമാണ് ലഡു.