(Photo Courtesy – REUTERS/ X)
ബെയ്റൂട്ടിലും ഗാസയിലും ലെബനനിലുമെല്ലാം സൈനിക നടപടി തുടരുന്ന പശ്ചാത്തലത്തിൽ ഇസ്രയേലിനുള്ള ആയുധവിതരണം നിര്‍ത്തിവയ്ക്കാന്‍ ആഹ്വാനം ചെയ്ത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോൺ. ഇറാനെതിരെ ഇസ്രയേല്‍ ആക്രമണം നടത്തിയേക്കുമെന്ന സാഹചര്യത്തിലായിരുന്നു ഇമ്മാനുവല്‍ മാക്രോണിന്റെ പ്രതികരണം. ഫ്രഞ്ച് പ്രസിഡന്റിന്റെ നടപടിയെ നാണം കെട്ട നിലപാട് എന്നാണ് നെതന്യാഹു വിമര്‍ശിച്ചത്.
‘ഇറാന്‍ നയിക്കുന്ന പ്രാകൃത ശക്തികളോട് ഇസ്രായേല്‍ പോരാടുമ്പോള്‍, എല്ലാ പരിഷ്‌കൃത രാജ്യങ്ങളും ഇസ്രായേലിന്റെ പക്ഷത്ത് ഉറച്ചു നില്‍ക്കണം. എന്നാല്‍ ഫ്രഞ്ച് പ്രസിഡന്റ് മാക്രോണും മറ്റ് ചില പാശ്ചാത്യ നേതാക്കളും ഇപ്പോള്‍ ഇസ്രായേലിനെതിരെ ആയുധ ഉപരോധത്തിന് ആഹ്വാനം ചെയ്യുകയാണ്. ഈ നടപടിയെ അപലപിക്കുകയാണ്. ‘ഇറാന്‍ ഹിസ്ബുള്ളയ്ക്കെതിരെയും ഹൂത്തികള്‍ക്കെതിരെയും ഹമാസിനെതിരെയും അതിനെ മറപറ്റി പ്രവര്‍ത്തിക്കുന്ന സംഘടനകളെയും നേരിടുന്ന ഇസ്രയേലിന് എതിരെ ആയുധ ഉപരോധം ഏര്‍പ്പെടുത്തുകയാണോ വേണ്ടത് എന്നും നെതന്യാഹു ചോദിക്കുന്നു. ഇത്തരം രാജ്യങ്ങളുടെ പിന്തുണയില്ലെങ്കിലും ഇസ്രായേല്‍ വിജയിക്കുമെന്ന് നെതന്യാഹു തുറന്നടിച്ചു.