സിനിമ ചിത്രീകരണത്തിനിടെ കാറപകടം ; അർജുൻ അശോകനും സംഗീത് പ്രതാപിനും മാത്യു തോമസിനും പരിക്ക്

Date:

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തിൽ അഞ്ചുപേര്‍ക്ക് പരിക്ക്. നടന്മാരായ അർജുൻ അശോകനും സംഗീത് പ്രതാപും മാത്യു തോമസും സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. കൊച്ചി എം ജി റോഡിൽ വച്ച് ചേസിംഗ് സീൻ ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ മൂന്നുപേർക്കും നേരിയ പരിക്കേറ്റു. ഫൈറ്റ് മാസ്റ്ററാണ് വണ്ടി ഓടിച്ചതെന്ന് പറയുന്നു. പോലീസ് കേസെടുത്തിട്ടുണ്ട്. അമിത വേഗതയിൽ കാർ ഓടിച്ചതിനാണ് കേസ്.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും ചെയ്തു. ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ‍് ഡെലിവറി ബോയിയുടെ ബൈക്കിലിടിച്ചു. തലകീഴായി മറിഞ്ഞ കാര്‍ മുന്നോട്ട് നീങ്ങി അവിടെയുണ്ടായിരുന്ന ബൈക്കുകളിലും ഇടിച്ചാണ് നിന്നത്.

Share post:

Popular

More like this
Related

അബദ്ധത്തിൽ അതിർത്തി കടന്ന് പാക്കിസ്ഥാൻ കസ്റ്റഡിയിലായ ബിഎസ്എഫ് ജവാനെ തിരിച്ച് അയച്ചു

ന്യൂഡൽഹി : അബദ്ധത്തിൽ അതിർത്തി കടന്നതിന് പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാൻ...

അരുണാചൽ പ്രദേശിൻ്റെ പേര് മാറ്റാൻ ചൈന ; എതിർത്ത് ഇന്ത്യ

ന്യൂഡൽഹി : അരുണാചൽ പ്രദേശിലെ നിരവധി സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ...

ബിആർ ഗവായ് പുതിയ ചീഫ് ജസ്റ്റിസ് ; നിയമിതനാകുന്നത് 6 മാസത്തേക്ക്

ന്യൂഡൽഹി : ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസായി   ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ...

ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യക്കുള്ള പ്രേരണയോ ആയി കണക്കാക്കാൻ ആകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യയ്ക്കുള്ള പ്രേരണയോ ആയി കാണാനാവില്ലെന്ന്...