കാസര്‍ഗോഡ് മഞ്ചേശ്വരത്ത് വാഹനാപകടം; കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചു കയറി, മൂന്ന് മരണം

Date:

കാസര്‍ഗോഡ് : മഞ്ചേശ്വരം ഓമഞ്ചൂരില്‍ കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചു കയറി മൂന്ന് പേർ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഒരു കുടുംബത്തില്‍ പെട്ട നാല് പേരാണ് കാറിലുണ്ടായിരുന്നതെന്നാണ്  വിവരം. കാസര്‍ഗോഡ് ബായിക്കട്ട സ്വദേശികളായ ജനാര്‍ദ്ദന മകന്‍ വരുണ്‍, ബന്ധുവായ കിഷന്‍ എന്നിവരാണ് മരിച്ചത്. രത്തന്‍ എന്ന ഇവരുടെ ബന്ധുവിനാണ് പരുക്കേറ്റത്.

കാസര്‍ഗോഡ് നിന്നും മംഗലാപുരത്തേക്ക് പോയ കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. കിഷനെ മംഗലാപുരത്ത് യാത്രയാക്കുന്നതിനായി പോയതാണ് കുടുംബം. പ്രദേശത്ത് റോഡ് പണി നടക്കുകയാണ്. ഡിവൈഡര്‍ സ്ഥാപിച്ചതിലടക്കം അപാകതയുണ്ടെന്നും ആരോപണമുണ്ടായിരുന്നു. അമിത വേഗത്തില്‍ വന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച് കയറുകയായിരുന്നു. മൂന്ന് പേര്‍ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു.

Share post:

Popular

More like this
Related

വിൻ‌സിയുടെ തുറന്നുപറച്ചിൽ വടിയെടുത്ത് ‘അമ്മ’ ; പരാതി നൽകിയാൽ നടപടി

കൊച്ചി : ചിത്രീകരണ സമയത്ത് സിനിമയിലെ കേന്ദ്ര കഥാപാത്രമായിരുന്ന നടൻ ലഹരി...

ടോള്‍ പ്ലാസകളില്‍ ഉപഗ്രഹ അധിഷ്ഠിത സംവിധാനം വരുന്നു ;വാഹനങ്ങള്‍ ഇനി നിര്‍ത്തേണ്ടി വരില്ല

രാജ്യത്തെ ടോൾ പ്ലാസകളിൽ ഉപഗ്രഹ അധിഷ്ഠിത  സംവിധാനം വരുന്നു. ഇനി വാഹനങ്ങള്‍...

വഖഫ് സ്വത്തുക്കൾ ഡീനോട്ടിഫൈ ചെയ്യരുത്, വഖഫ് ഹർജികൾ പരിഗണിക്കവെ നിർണ്ണായക ഇടപെടലുമായി സുപ്രീംകോടതി

ന്യൂഡൽഹി :: വഖഫായി പ്രഖ്യാപിച്ച സ്വത്തുക്കൾ ഡീനോട്ടിഫൈ ചെയ്യരുതെന്ന നിർദ്ദേശവുമായി സുപ്രീം...