സെൻസസ് തീയതികൾ പ്രഖ്യാപിച്ചു ; രണ്ട് ഘട്ടങ്ങളിലായി നടക്കും

Date:

ന്യൂഡല്‍ഹി: സെന്‍സസ് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. രണ്ടുഘട്ടമായാണ് സെന്‍സസ് നടത്തുക. 2026 ഒക്ടോബര്‍ ഒന്നിനാണ് ആദ്യഘട്ടം. 2027 മാര്‍ച്ച് ഒന്നിന് രണ്ടാം ഘട്ടം. ലഡാക്കിലെയും ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ മഞ്ഞുമൂടിയ മേഖലകളിലെയും സെന്‍സസ് നടപടികള്‍ 2026 ഒക്ടോബർ ഒന്നാം തീയതി ആരംഭിക്കും. മറ്റു ഭാഗങ്ങളിൽ 2027  മാർച്ച് ഒന്നിന് നടക്കും.

ഹൗസ്‌ലിസ്റ്റിംഗ് ഓപ്പറേഷൻ (HLO) എന്ന് അറിയപ്പെടുന്ന ആദ്യ വിഭാഗത്തിൽ ആസ്തികൾ, കുടുംബ വരുമാനം, ഭവന സാഹചര്യങ്ങൾ, സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് ശേഖരിക്കുക.
രണ്ടാം ഘട്ടമായ പോപ്പുലേഷൻ എന്യൂമറേഷൻ (PE) വിഭാഗത്തിൽ വീട്ടിൽ താമസിക്കുന്ന ഓരോ വ്യക്തിയുടെയും ജനസംഖ്യാ, സാമൂഹിക-സാമ്പത്തിക, സാംസ്കാരിക, മറ്റ് വ്യക്തിഗത വിവരങ്ങൾ ശേഖരിക്കും. സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായി ജാതി കണക്കെടുപ്പും സെൻസസിൻ്റെ ഭാഗമാകും. വരാനിരിക്കുന്ന ദേശീയ സെൻസസിൽ കേസ് സെൻസസും ഉൾപ്പെടുത്തുമെന്ന് ഏപ്രിലിൽ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു.

2011-ലാണ് രാജ്യത്ത് അവസാനമായി സെന്‍സസ് നടന്നത്. 16-ാമത്തെ സെന്‍സസ് നടപടികളാണ് ഒക്ടോബര്‍ ഒന്നാം തീയതി മുതല്‍ ആരംഭിക്കുന്നത്. 34 ലക്ഷം എന്യുമറേറ്റര്‍മാർ ഉള്‍പ്പെടെ 1.3 ലക്ഷം ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് ജനസംഖ്യമായി ബന്ധപ്പെട്ട വിവരശേഖരണം നടത്തുക. രാജ്യത്ത് സാധാരണയായി പത്ത് വര്‍ഷം കൂടുമ്പോഴാണ് സെന്‍സസ് നടത്തിയിരുന്നത്. ഇതനുസരിച്ച് 2021-ലായിരുന്നു സെന്‍സസ് നടക്കേണ്ടിയിരുന്നത്. എന്നാല്‍, കോവിഡിനെ തുടർന്ന് ഇത് നീട്ടിവെക്കുകയായിരുന്നു.

1971 മുതൽ വിവിധ ഭരണഘടനാ ഭേദഗതികളിലൂടെ മരവിപ്പിച്ചിരുന്ന വനിതാ സംവരണ ബില്ലിനും വിവാദമായ ഡീലിമിറ്റേഷൻ പ്രക്രിയയ്ക്കും പുതിയ സെൻസസ് വഴിയൊരുക്കുമെന്നറിയുന്നു. ലോക്‌സഭയിലെയും സംസ്ഥാന നിയമസഭകളിലെയും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുന്ന വനിതാ സംവരണ ബിൽ സെൻസസ് നടത്തിയതിനുശേഷം പ്രാബല്യത്തിൽ വരും. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ നിയോജകമണ്ഡലങ്ങളുടെ അതിർത്തികൾ പുന:ർനിർണയിക്കുന്ന പ്രക്രിയയാണ് ഡീലിമിറ്റേഷൻ. , 1976 ലെ 42-ാം ഭേദഗതി നിയമം പ്രകാരം 2000 വരെ ഈ പ്രക്രിയ മരവിപ്പിച്ചിരുന്നതാണ്. പിന്നീട് 2001 ലെ 84-ാം ഭേദഗതി നിയമം 2026-ന് ശേഷമുള്ള ആദ്യ സെൻസസ് വരെയും മരവിപ്പിക്കൽ നീട്ടിയതാണ്.

Share post:

Popular

More like this
Related

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: ഇന്ത്യന്‍ എംബസികളുടെ നിര്‍ദ്ദേശം പാലിക്കണം – നോര്‍ക്ക റൂട്ട്‌സ് സിഇഒ ; ഹെൽപ്പ് ലൈൻ നമ്പറുകൾ അറിയാം

ഇറാനിലും ഇസ്രയേലിലുമുള്ള കേരളീയര്‍ ഇരു രാജ്യങ്ങളിലെയും ഇന്ത്യന്‍ എംബസികള്‍ നല്‍കുന്ന നിര്‍ദ്ദേശം...

ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ കരമാർഗ്ഗം വഴിയൊരുക്കാൻ ഇറാൻ ; സുരക്ഷ ഉറപ്പാക്കുമെന്ന് ടെഹ്‌റാനിലെ ഇന്ത്യൻ എംബസി

ഇസ്രായേൽ ബോംബാക്രമണം അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇറാനിൽ കുടുങ്ങിക്കിടക്കുന്ന 10,000 ത്തോളം വിദ്യാർത്ഥികൾക്ക് ...