സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം അനുവദിച്ച് കേന്ദ്രം ; കേരളത്തിന് 3430 കോടി

Date:

ന്യൂഡൽഹി : സംസ്ഥാനങ്ങൾക്ക് നികുതി വിഹിതമായി 1,78,173 കോടി രൂപ കേന്ദ്രം അനുവദിച്ചു. 89,086.50 കോടി രൂപ മുൻകൂർ ഗഡു അടക്കമാണ് ഇന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം തുക അനുവദിച്ചത്. ഇതൊടൊപ്പം മാസം തോറും നൽകുന്ന ഒക്‌ടോബറിലെ പതിവ് ഗഡുവും ഇതിൽ ഉൾപ്പെടുന്നതായി കേന്ദ്ര ധനകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. കേരളത്തിന് 3,430 കോടി രൂപയാണ് ഇതിലൂടെ ലഭിക്കുക

വരാനിരിക്കുന്ന ഉത്സവ സീസൺ കണക്കിലെടുത്തും മൂലധനച്ചെലവ് ത്വരിതപ്പെടുത്തുന്നതിന് സംസ്ഥാനങ്ങളെ സഹായിക്കുന്നതിനും വികസന/ക്ഷേമ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചെലവുകൾക്ക് ധനസഹായം ഉറപ്പുവരുത്തുന്നതിനുമാണ് തുക അനുവദിച്ചതെന്ന് കേന്ദ്രം വിശദീകരിച്ചു. സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ സഹായം ലഭിച്ചത് ഉത്തർപ്രദേശിനാണ്, 31962 കോടി രൂ. ബിഹാറിന് 17921 കോടി രൂപയും മധ്യപ്രദേശിന് 13987 കോടി രൂപയും നൽകി.

ഓരോ സംസ്ഥാനങ്ങൾക്കും ലഭിക്കുന്ന തുക ഇങ്ങനെ

ആന്ധ്ര പ്രദേശ് 7211 കോടി
അരുണാചൽ പ്രദേശ് 3131 കോടി
അസം 5573 കോടി
ഛത്തീസ്‍‌ഗഡ് 6070 കോടി
ഗോവ 688 കോടി
ഗുജറാത്ത് 6197 കോടി
ഹരിയാന 1947 കോടി
ഹിമാചൽ പ്രദേശ് 1479 കോടി
ജാർഖണ്ഡ് 5892 കോടി
കർണാടക 6492 കോടി
മഹാരാഷ്ട്ര 11255 കോടി
മണിപ്പൂർ 1276 കോടി
മേഘാലയ 1367 കോടി
മിസോറാം 891 കോടി
നാഗാലാൻ്റ് 1014 കോടി
ഒഡിഷ 8068 കോടി
പഞ്ചാബ് 3220 കോടി
രാജസ്ഥാൻ 1737 കോടി
സിക്കിം 691 കോടി
തമിഴ്‌നാട് 7268 കോടി
തെലങ്കാന 3745 കോടി
ത്രിപുര 1261 കോടി
ഉത്തരാഖണ്ഡ് 1992 കോടി
പശ്ചിമ ബംഗാൾ 13404 കോടി

.

Share post:

Popular

More like this
Related

ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന ബിജെപി പരാതി; അഖില്‍ മാരാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കൊട്ടാരക്കര : പഹല്‍ഗാം ആക്രമണത്തെ തുടർന്ന് ഉടലെടുത്ത ഇന്ത്യ- പാക് സംഘർഷത്തിൽ...

‘ഭീകരവാദികളുടെ സഹോദരി’: കേണൽ സോഫിയ ഖുറേഷിക്കെതിരെ ബിജെപി മന്ത്രിയുടെ പരാമർശം വിവാദം

ഭോപാൽ : പഹൽഗാം ഭീകരാക്രമണത്തിനു പകരം ചോദിച്ച ഓപ്പറേഷൻ സിന്ദൂറിൽ...

അധിക്ഷേപ ആരോപണം : ദിപിന്‍ ഇടവണ്ണയ്ക്കും മാധ്യമസ്ഥാപനത്തിനുമെതിരെ മാനനഷ്ട ഹര്‍ജി ഫയല്‍ ചെയ്ത് എഡിജിപി എസ് ശ്രീജിത്ത്

തിരുവനന്തപുരം: അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ അധിക്ഷേപ ആരോപണത്തില്‍ നിയമനടപടിയുമായി എഡിജിപി...