കേരളത്തിൻ്റെ മൂന്ന് ആവശ്യങ്ങളിൽ ഒന്ന് മാത്രം പരി​​ഗണിച്ച് കേന്ദ്രം,അതും 153 ദിവസം വൈകി ;വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചു

Date:

തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളം മുന്നോട്ടുവെച്ച മൂന്ന് ആവശ്യങ്ങളില്‍ ഒന്നു മാത്രം അംഗീകരിച്ച് കേന്ദ്രം.  ഏറെ വൈകിയാണെങ്കിലും വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചു. ദുരന്തമുണ്ടായതിന്റെ ആദ്യഘട്ടത്തില്‍ തന്നെ സംസ്ഥാനം കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വെച്ച മൂന്ന് ആവശ്യങ്ങളിലൊന്ന് തത്വത്തില്‍ അംഗീകരിച്ചുകൊണ്ട് തീരുമാനമെടുത്തുവെന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. .

“കേരളം മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ ഒന്നുമാത്രമേ കേന്ദ്രം അംഗീകരിച്ചിട്ടുള്ളൂ. അതും 153 ദിവസം പിന്നിട്ടതിന് ശേഷമാണ് തീരുമാനമുണ്ടായത്. ഇന്റര്‍   മിനിസ്റ്റീരിയല്‍ സെന്റര്‍ ആദ്യഘട്ടത്തില്‍ തന്നെ വയനാട്ടിലേത് അതിതീവ്ര ദുരന്തമെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നിട്ടും എളുപ്പത്തില്‍ ചെയ്യാന് പറ്റുന്ന കാര്യങ്ങളാണ്. തീരുമാനമെടുക്കാന്‍ എന്താണ് ഇത്ര വൈകുന്നത് എന്ന് മനസ്സിലാവുന്നില്ല.” റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.

കേരളം മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ മറ്റൊന്ന് മേപ്പാടി ദുരന്തത്തെ ഡിസാസ്റ്റര്‍ ഓഫ് സിവിയര്‍ ഡിസാസ്റ്റര്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നതാണ്. നിലവിലുള്ള കടബാദ്ധ്യതകള്‍ എഴുതിത്തള്ളാനും പുതിയതായി കടമെടുക്കാന്‍ അവസരം നല്‍കുന്നതുമാണ് ഇതിലൂടെ സാദ്ധ്യമവുന്നത്. കേരള ബാങ്ക് ദുരന്തമുണ്ടായ മേഖലയിലെ എല്ലാ കടങ്ങളും എഴുതിത്തള്ളിക്കൊണ്ട് ഒരു മാതൃക കാണിച്ചിരുന്നു. ഇതിലൊന്നും തീരുമാനമായല്ല

ദുരന്തത്തിലുണ്ടായ ഭീമമായ നഷ്ടം കാണിച്ചുകൊണ്ട് അടിയന്തര സഹായമായി 219 കോടി രൂപ മാനദണ്ഡങ്ങള്‍ക്ക് അതീതമായി അഡീഷണല്‍ സഹായമായി അനുവദിക്കണമെന്ന് സര്‍ക്കാര് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതില്‍ ഇതുവരെ ഒരക്ഷരവും കേന്ദ്രം മിണ്ടിയിട്ടില്ല. സഹായത്തിനുവേണ്ടി 154 ദിവസത്തിനിടയില്‍ എല്ലാ ശ്രമങ്ങളും കേരളത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടും ഫലമൊന്നുമുണ്ടായില്ല. 2221 കോടി രൂപയുടെ പുനര്‍നിര്‍മാണ പ്രക്രിയയ്ക്ക് വേണ്ടിയുള്ള ഒരു സഹായ ആവശ്യവും കേന്ദ്രത്തിന് മുന്നില്‍വെച്ചിട്ടുണ്ട്. അതിലും തീരുമാനമായിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.

Share post:

Popular

More like this
Related

4 ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ

വാഷിംങ്ടൺ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ...

ജമ്മു കശ്മീരിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 3 മരണം; നിരവധി പേരെ രക്ഷപ്പെടുത്തി, മരണ സംഖ്യ കൂടിയേക്കും

ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും...

എറണാകുളത്തിനും യുവമുഖം; എസ്.സതീഷ് സിപിഎം ജില്ലാ സെക്രട്ടറി

കൊച്ചി : സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു....

അന്വേഷണവുമായി സഹകരിക്കുമെന്ന് നടി വിന്‍ സി ; ‘അവരുടേത് ധീരമായ നിലപാട് ‘- മന്ത്രി എം.ബി. രാജേഷ്

പാലക്കാട്: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണവുമായി സഹകരിക്കാമെന്ന് നടി...