അടുത്ത വർഷം പകുതിയോടെ  സെൻസസ് ആരംഭിക്കാൻ കേന്ദ്രം; 2028 ഓടെ ലോക്സഭാ സീറ്റുകളുടെ അതിർത്തി നിർണ്ണയം 

Date:

ന്യൂഡൽഹി : 2025 പകുതിയോടെ രാജ്യത്തെ ജനസംഖ്യയുടെ ഔദ്യോഗിക സർവ്വേയായ സെൻസസ് സർക്കാർ ആരംഭിക്കുമെന്ന് റിപ്പോർട്ട്. പ്രക്രിയ 2025-ൽ ആരംഭിച്ച് 2026 വരെ തുടരുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെൻസസിന് ശേഷം, ലോക്‌സഭാ സീറ്റുകളുടെ ഡീലിമിറ്റേഷൻ ആരംഭിക്കുമെന്നും ഈ പ്രവർത്തി 2028 ഓടെ പൂർത്തിയാകുമെന്നുമാണ് ലഭിക്കുന്ന വിവരം.

ജാതി സെൻസസ് വേണമെന്ന നിരവധി പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നതിനിടയിലാണ് ഈ സംഭവവികാസം. എന്നിരുന്നാലും, ഇതിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സെൻസസ് പ്രക്രിയയുടെ വിശദാംശങ്ങൾ ഇനിയും പരസ്യമാക്കേണ്ടതുണ്ട്. ദേശീയ ജനസംഖ്യാ രജിസ്റ്റർ (NPR) അപ്‌ഡേറ്റ് ചെയ്യുന്നതിനായി സാധാരണയായി ഓരോ പത്ത് വർഷത്തിലും നടത്തുന്ന സെൻസസ് 2021-ൽ ഷെഡ്യൂൾ ചെയ്‌തിരുന്നെങ്കിലും കോവിഡ് പാൻഡെമിക് കാരണം മാറ്റിവെക്കേണ്ടി വന്നു. ഇപ്പോൾ, സെൻസസ് സൈക്കിളും മാറുമെന്ന് പ്രതീക്ഷിക്കുന്നു.

വരാനിരിക്കുന്ന സെൻസസ് റൗണ്ടിൽ മതത്തെയും സാമൂഹിക വിഭാഗത്തെയും കുറിച്ചുള്ള സാധാരണ സർവ്വേകളും ജനറൽ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ എണ്ണവും ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, ജനറൽ, എസ്‌സി-എസ്‌ടി വിഭാഗങ്ങളിലെ ഉപവിഭാഗങ്ങളെയും സർവ്വേ ചെയ്‌തേക്കും. സെൻസസ് പ്രക്രിയകൾക്ക് ഉടൻ തുടക്കമാകുമെന്നതിന സൂചന നൽകി ചൂണ്ടിക്കാണിക്കപ്പെടുന്നത്, നിലവിൽ രജിസ്ട്രാർ ജനറലും സെൻസസ് കമ്മീഷണറുമായ മൃതുഞ്ജയ് കുമാർ നാരായൻ്റെ കേന്ദ്ര ഡെപ്യൂട്ടേഷൻ 2026 ഓഗസ്റ്റ് വരെ നീട്ടിയിട്ടുണ്ടെന്നുള്ളതാണ്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദശാബ്ദ സെൻസസ് നടത്താനുള്ള സാദ്ധ്യതയെക്കുറിച്ച് ഓഗസ്റ്റിൽ പറഞ്ഞിരുന്നു. “അത് ഉചിതമായ സമയത്ത് നടപ്പിലാക്കും, തീരുമാനിച്ചാൽ, അത് എങ്ങനെ ചെയ്യുമെന്ന് ഞാൻ പ്രഖ്യാപിക്കും”. അടുത്ത ദേശീയ സെൻസസ് മൊബൈൽ ഫോൺ ആപ്ലിക്കേഷൻ വഴി പൂർണ്ണമായും ഡിജിറ്റലായി നടത്തുമെന്നും ഷാ സൂചിപ്പിച്ചിരുന്നു.
കഴിഞ്ഞ സെൻസസ് ഇന്ത്യയിൽ 121 കോടിയിലധികം ജനസംഖ്യ രേഖപ്പെടുത്തിയിരുന്നു. ഇത് 17.7 ശതമാനം വളർച്ചാ നിരക്ക് പ്രതിഫലിപ്പിക്കുന്നുണ്ടെന്നാണ് പുതിയ കണക്ക്.

Share post:

Popular

More like this
Related

ബന്ദികളുടെ കാര്യത്തിൽ ഉറപ്പ് വേണം ; 602 പലസ്തീൻ തടവുകാരുടെ മോചനം നീട്ടിവെച്ച് ഇസ്രയേൽ

ജറുസലേം: ആദ്യഘട്ട ബന്ദി കൈമാറ്റത്തിന്റെ ഭാഗമായുള്ള 602 പലസ്തീൻ തടവുകാരുടെ മോചനം...

കോൺഗ്രസിന് താക്കീതുമായി ശശി തരൂർ ; പാർട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക്...

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു...

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക്...